Get Updates
Get notified of breaking news, exclusive insights, and must-see stories!

നരേന്ദ്രമോഡി രാജിവച്ചു

അഹമ്മദാബാദ് : ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി രാജിവച്ചു. ഗുജറാത്ത് ഗവര്‍ണര്‍ സുന്ദര്‍സിംഗ് ഭണ്ഡാരി ഗുജറാത്ത് നിയമസഭ പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചു. കെയര്‍ടേക്കര്‍ മുഖ്യമന്ത്രിയായി സ്ഥാനത്ത് തുടരാനും ഗവര്‍ണര്‍ നരേന്ദ്രമോഡിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നിയമസഭ പിരിച്ചുവിട്ട് ഉടന്‍ തിരഞ്ഞെടുപ്പ് നടത്താന്‍ മുഖ്യമന്ത്രി നരേന്ദ്രമോഡി ഗവര്‍ണറോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ജൂലായ് 19 വെള്ളിയാഴ്ച അടിന്തരമന്ത്രിസഭായോഗത്തിലാണ് മുഖ്യമന്ത്രി നരേന്ദ്രമോഡി ഈ തീരുമാനങ്ങള്‍ എടുത്തത്.

ഗവര്‍ണര്‍ സുന്ദര്‍സിംഗ് ഭണ്ഡാരിയെ കണ്ട് മുഖ്യമന്ത്രി നരേന്ദ്രമോഡി മന്ത്രിസഭാ തീരുമാനം അറിയിച്ചു. ഒക്ടോബറില്‍ തിരഞ്ഞെടുപ്പു നടത്തുന്നതിനാണ് നിയമസഭ പിരിച്ചു വിടാന്‍ ശുപാര്‍ശ ചെയ്തത്.

രാജ്യത്തെ നടുക്കിയ ഗോധ്രാ കലാപങ്ങളുടെ അടിസ്ഥാനത്തില്‍ രാജി വച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്ന പ്രതിപക്ഷ ആവശ്യം തളളിക്കളഞ്ഞ ബിജെപി, ധൃതി പിടിച്ച് ഇപ്പോള്‍ നിയമസഭ പിരിച്ചു വിടാന്‍ തീരുമാനിച്ചതിന്റെ കാരണം വ്യക്തമല്ല.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഗുജറാത്തിന്റെ ചുമതല ശങ്കര്‍ സിംഗ് വഗേലയെ ഏല്പിച്ചിരുന്നു. മുന്‍ ബിജെപിനേതാവും ഗുജറാത്തില്‍ ശക്തമായ വേരുകളുമുള്ള ശങ്കര്‍ സിംഗ് വഗേലയുടെ വരവ് നരേന്ദ്രമോഡി സര്‍ക്കാരിന്റെ തീരുമാനത്തിനു പിന്നിലെ ഒരു ഘടകമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ശങ്കര്‍ സിംഗ് വഗേല ഗുജറാത്ത് കലാപങ്ങളുടെ സ്ഥിതിവിശേഷം മുതലെടുത്ത് ജനപിന്തുണ വര്‍ധിപ്പിക്കുന്നതിന് മുമ്പ് തിരഞ്ഞെടുപ്പിലൂടെ വീണ്ടും അധികാരത്തിലെത്താമെന്നാണ് നരേന്ദ്രമോഡിയുടെ ലക്ഷ്യമെന്ന് കരുതുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+