അമേരിക്കയുടെ കണ്ണില്‍ ഇന്ത്യാക്കാര്‍ ഭീകരര്‍
ദില്ലി : പാകിസ്താനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടാണ് നാം അമേരിക്കയുടെ പുറകെ നടക്കുന്നത്. എന്നാല്‍ അമേരിക്കയിലെ എമിഗ്രേഷന്‍ അധികൃതരുടെ കണ്ണില്‍ ഇന്ത്യയിലെ പൗരന്മാരാണ് ഭീകരര്‍.-- രാജ്യസഭയില്‍ സിപിഎം അംഗം എസ്. രാമചന്ദ്രന്‍ പിളളയാണ് ജൂലായ് 19 വെള്ളിയാഴ്ച ഇക്കാര്യം ഉന്നയിച്ചത്.
മലയാള നടി സംയുക്താ വര്‍മ്മയ്ക്കും കുടുംബത്തിനും നേരിടേണ്ടി വന്ന സുരക്ഷാ പീഡനങ്ങള്‍ സഭയുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു അദ്ദേഹം.
ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് രാമചന്ദ്രന്‍ പിളള ചൂണ്ടിക്കാട്ടി. ഭീകരനായി കണ്ട് ഇന്ത്യാക്കാരെ പീഡിപ്പിയ്ക്കുന്ന പ്രവണത അമേരിക്കയില്‍ കൂടിവരികയാണ്. സര്‍ക്കാരിന്റെ ശ്രദ്ധ പതിയേണ്ട വിഷയമാണിതെന്നും അദ്ദേഹം പറഞ്ഞു.
നടന്‍ കമലാഹാസനെയും സിപിഎം നേതാവ് സോമനാഥ് ചാറ്റര്‍ജിയെയും നേരത്തെ യുഎസില്‍ ഇമിഗ്രേഷന്‍ അധികൃതര്‍ ഭീകരരെന്ന് കരുതി തടഞ്ഞുവച്ച കാര്യവും രാമചന്ദ്രന്‍പിള്ള പറഞ്ഞു. ഇന്ത്യന്‍ പൗരന്മാരുടെ അന്തസ് നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications