Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമസഭ സ്തംഭിച്ചു

തിരുവനന്തപുരം: പട്ടികവിഭാഗത്തിനുള്ള ഫണ്ട് ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബഹളം വെച്ചത് മൂലം ജൂലായ് 19 വെള്ളിയാഴ്ച നിയമസഭ സ്തംഭിച്ചു.

ശൂന്യവേളയില്‍ സി പി മ്മിലെ എ. കെ. ബാലന്‍ ഇതുസംബന്ധിച്ച് ക്രമപ്രശ്നമുയര്‍ത്തിയതാണ് ശബ്ദായമാനമായ രംഗങ്ങള്‍ക്ക് തുടക്കമിട്ടത്. ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച വേണമെന്ന് ബാലന്‍ ആവശ്യപ്പെട്ടു. പ്രശ്നം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് നിയമസഭയില്‍ കഴിഞ്ഞ ദിവസം ധനമന്ത്രി അറിയിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ ഈ ആവശ്യം തള്ളി.

അന്വേഷണം ഏതുതരത്തില്‍ വേണമെന്ന് തീരുമാനിക്കാന്‍ സര്‍ക്കാരിന് സമയം വേണമെന്ന് ധനമന്ത്രി കെ. ശങ്കരനാരായണന്‍ അറിയിച്ചു.

തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ എഴുന്നേറ്റുനിന്ന് ഏത് തരത്തിലുള്ള അന്വേഷണമാണ് നടത്തുന്നതെന്നും എപ്പോള്‍ നടത്തുമെന്നും ചോദ്യമുയര്‍ത്തി. പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമവകുപ്പ് മന്ത്രി എം.എ. കുട്ടപ്പനെതിരെ പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചു.

പട്ടികവിഭാഗത്തിനുള്ള ഫണ്ട് ജൂണ്‍ 30 വരെ ചെലവഴിക്കേണ്ടതില്ലെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നതായി കുട്ടപ്പന്‍ അറിയിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ സമരം മൂലമാണ് ഫണ്ട് വിനിയോഗിക്കാനാവാതെ പോയതെന്നും അദ്ദേഹം വ്യക്തമാക്കി.

തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി ബഹളം വെച്ചതിനെ തുടര്‍ന്ന് സഭാനടപടികള്‍ നിര്‍ത്തിവെച്ച് സഭ പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചു.

നേരത്തെ കൊട്ടാരക്കരയില്‍ സിപിഎം നേതാവിനെ എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തെ കുറിച്ച് അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+