Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയറാമിന്റെ വീട്ടില്‍ റെയ്ഡ്

ചെന്നൈ: നടന്‍ ജയറാമിന്റെ പെരുമ്പാവൂരിലെയും ചെന്നൈയിലെയും വീടുകളില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. ചെന്നൈയിലെ വീട്ടില്‍ നിന്ന് കണക്കില്‍ കൊള്ളിക്കാത്ത പണം കണ്ടെടുത്തതായും പറയുന്നു. ജയറാം വീടുപണിയാന്‍ അനധികൃതമായി 70 ലക്ഷം രൂപ ചെലവഴിച്ചതായും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

ജയറാമിനോട് ചെന്നൈയിലെ നുങ്കമ്പാക്കത്തുള്ള ആദായനികുതിവകുപ്പ് അന്വേഷണഉദ്യോഗസ്ഥരുടെ മുന്നില്‍ ജൂലായ് 19 വെള്ളിയാഴ്ച ഹാജരാകാനും ആവശ്യപ്പെട്ടിട്ടുള്ളതായി അറിയുന്നു. ജയറാമിന്റെ വീട്ടില്‍ നിന്നും ഏതാനും രേഖകള്‍ പിടിച്ചെടുത്തതായും പറയപ്പെടുന്നു. എന്നാല്‍ ജയറാം ഇക്കാര്യങ്ങള്‍ നിഷേധിച്ചു.

വീടുപണിക്കു ചെലവായതിന്റെ കണക്ക് മാത്രമാണ് അവര്‍ ചോദിച്ചറിഞ്ഞതെന്ന് ജയറാം പറയുന്നു. രാവിലെ അവര്‍ വന്ന് വീടെല്ലാം പരിശോധിച്ചു. കണക്കെടുപ്പ് നടത്തി. അല്ലാതെ മറ്റൊന്നും സംഭവിച്ചിട്ടില്ല.- ജയറാം ഒരു മലയാള ദിനപത്രത്തിനോട് ഇങ്ങിനെയാണ് റെയ്ഡിനെക്കുറിച്ച് വിശദീകരിച്ചത്.

ജയറാമിന്റെ പെരുമ്പാവൂരിലെ വീട്ടിലും പരിശോധന നടത്തിയതായി പറയുന്നു. അജിത്, പ്രശാന്ത് എന്നീ തമിഴ് നടന്മാരുടെ വീടുകളിലും ഇതേ സമയം ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു. അജിതിന്റെ ഭാര്യ ശാലിനിയുടെ തിരുവാന്മയൂരിലെ വീട്ടിലും അജിതിന്റെ അച്ഛനമ്മമാര്‍ താമസിക്കുന്ന വീട്ടിലും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു. ഏതാനും രേഖകള്‍ കണ്ടെടുത്തതായും പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+