കെ. ആര്‍. വി. നായര്‍ അന്തരിച്ചു
തിരുവനന്തപുരം : യുഎന്‍ഐയുടെ മുന്‍ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ. ആര്‍. വിശ്വനാഥന്‍ നായര്‍ (70) അന്തരിച്ചു.
ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്യുടി ആശുപത്രിയിലായിരുന്നു അന്ത്യം. കടുത്ത പനിയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
യുഎന്‍ഐ റിപ്പോര്‍ട്ടറായി പത്രപ്രവര്‍ത്തന രംഗത്ത് കടന്നു വന്ന അദ്ദേഹം ദീര്‍ഘകാലം യുഎന്‍ഐയുടെ കൊച്ചി, തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്നു.
മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ പ്രസ് സെക്രട്ടറിയായും തിരുവനന്തപുരം പ്രസ് ക്ലബിന്റെ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസം ഡയറക്ടറായും സേവനമനുഷ്ഠിച്ചിരുന്നു. കഴിഞ്ഞ മാസം രാജ്ഭവന്‍ പിആര്‍ഒ ആയി നിയമിതനായി.
റിട്ട. ഹെഡ്മിസ്ട്രസ് അമ്മിണിയമ്മയാണ് ഭാര്യ. ചന്ദ്രമോഹന്‍ (അമേരിക്ക), ശോഭന, ഗീതാഞ്ജലി (ദില്ലി) എന്നിവര്‍ മക്കളാണ്. ശവസംസ്ക്കാരം ശനിയാഴ്ച നടക്കും.












Click it and Unblock the Notifications