Get Updates
Get notified of breaking news, exclusive insights, and must-see stories!

50 കോടിയുടെ വ്യവസായ സമുച്ചയം

തിരുവനന്തപുരം : കേന്ദ്ര സഹായത്തോടെ 50 കോടിയുടെ വ്യവസായ സമുച്ചയം നിലവില്‍ വരുമെന്ന് വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ അറിയിച്ചു.

പരമ്പരാഗത വ്യവസായങ്ങളെ അതാതു സ്ഥലത്ത് പരിപോഷിപ്പിക്കുന്ന തരത്തിലാണ് വ്യവസായ സമുച്ചയം സ്ഥാപിക്കുന്നത്. കൊല്ലത്ത് കശുവണ്ടി, കണ്ണൂരില്‍ കൈത്തറി എന്നിങ്ങനെ ഓരോ വ്യവസായത്തിന്റെയും ഈറ്റില്ലത്തില്‍ അതാത് വ്യവസായ ശൃംഖലകള്‍ നിര്‍മ്മിയ്ക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

കിന്‍ഫ്രയാണ് ഇതിലേയ്ക്കുളള പദ്ധതി തയ്യാറാക്കുന്നത്. 37.5 കോടിയുടെ കേന്ദ്രസഹായം ലഭിക്കും. ബാക്കി തുക നിക്ഷേപകരില്‍ നിന്നും കണ്ടെത്താനാണ് ഉദ്ദേശിക്കുന്നത്.

സേവനാധിഷ്ഠിത പ്രവര്‍ത്തനങ്ങളും ഫിലിം - വീഡിയോ സെന്ററുകളും വ്യവസായ പാര്‍ക്കുകളില്‍ അനുവദിക്കും. സോഫ്റ്റ് വെയര്‍ സ്ഥാപനങ്ങള്‍ തുച്ഛമായ ശമ്പളം നല്‍കി ജീവനക്കാരെ ചൂഷണം ചെയ്യുകയാണെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+