മനോരമ ക്രമക്കേട് കാട്ടിയെന്ന് ക്രൈം എഡിറ്റര്‍
തിരുവനന്തപുരം : ലാത്തൂര്‍ ഭൂകമ്പ ബാധിതര്‍ക്ക് വീടുപണിയാന്‍ പണം പിരിച്ചതില്‍ മനോരമ 1.98 കോടിയുടെ സാമ്പത്തിക ക്രമക്കേട് കാട്ടിയെന്ന് ക്രൈം പത്രാധിപര്‍ ടി. പി. നന്ദകൂമാര്‍.
വായനക്കാരില്‍ നിന്നും പിരിച്ച പണമുപയോഗിച്ച് പണിത വീടുകള്‍ ഇപ്പോള്‍ മനോരമ ട്രസ്റാണ് നിര്‍മ്മിച്ചതെന്ന് അവകാശപ്പെടുന്നതിലും ദുരൂഹതയുണ്ടെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ചീഫ് എഡിറ്റര്‍, മലയാള മനോരമ, കോട്ടയം എന്ന വിലാസത്തില്‍ മാറാവുന്ന ഡ്രാഫ്റ്റുകള്‍ അയയ്ക്കാനാണ് വായനക്കാരോട് അഭ്യര്‍ത്ഥിച്ചിരുന്നത്. അന്നൊന്നും ഇല്ലാതിരുന്ന ട്രസ്റ് ഇപ്പോള്‍ എവിടെ നിന്നും ഉണ്ടായതെന്ന് മനോരമ വ്യക്തമാക്കണം- നന്ദകുമാര്‍ ആവശ്യപ്പെട്ടു.
ഒരു കോടി രൂപ വീടുപണിയ്ക്ക് ചെലവിട്ടു എന്നവകാശപ്പെടുന്ന മനോരമ ബാക്കി ഒരു കോടി 89 ലക്ഷം രൂപ എന്തു ചെയ്യുന്നു എന്നു പറയുന്നില്ല. ഭൂകമ്പത്തെ പ്രതിരോധിക്കുമെന്ന് അവകാശപ്പെട്ട് മനോരമ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്കൊന്നും ഭൂകമ്പത്തെ പ്രതിരോധിക്കാനുള്ള കഴിവില്ലെന്നും നന്ദകുമാര്‍ ആരോപിച്ചു.












Click it and Unblock the Notifications