സിപിഎം നേതാവിനെ വെട്ടിക്കൊന്നു
കൊട്ടാരക്കര: സിപിഎം പ്രാദേശിക നേതാവ് പാട്ടപ്പള്ളി വീട്ടില്‍ അഷ്റഫിനെ (40) ഒരു സംഘം പേര്‍ വീട്ടില്‍ കയറി വെട്ടിക്കൊന്നു.
ജൂലായ് 19 വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം നടന്നത്. അക്രമികള്‍ എന്‍ ഡി എഫുകാരണെന്ന് സംശയിക്കുന്നു.
ജീപ്പിലാണ് അക്രമികളെത്തിയത്. അഷ്റഫിനെ വെട്ടുന്നതിനിടയില്‍ ഓടിയെത്തിയ അയല്‍ക്കാരെ അക്രമികള്‍ ആയുധം കാട്ടി വിരട്ടിയോടിച്ചു.
എന്‍ഡിഎഫുകാരും അഷ്റഫും തമ്മില്‍ ഈയിടെ തര്‍ക്കം നടന്നിരുന്നു. ഇത് അടിപിടിയിലാണ് കലാശിച്ചത്.
മുന്‍ അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സി പി എം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമാണ് അഷ്റഫ്. ഇടമുളയ്ക്കല്‍ പഞ്ചായത്ത് മെംബറും അറയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.












Click it and Unblock the Notifications