സംയുക്ത ഇന്ത്യയിലെ ജൂലിയ റോബര്‍ട്സ്
വാഷിംഗ്ടണ്‍: സംയുക്താവര്‍മ്മയ്ക്ക് യുഎസ് മാധ്യമങ്ങളുടെ പ്രശംസ. ഹോളിവുഡ് നടി ജൂലിയാ റോബര്‍ട്സിനോടാണ് സംയുക്തയെ യുഎസ് മാധ്യമങ്ങള്‍ താരതമ്യം ചെയ്തത്. ഇന്ത്യയിലെ ജൂലിയാ റോബര്‍ട്സാണ് സംയുക്തയെന്നും എഴുതിയവരുണ്ട്.
സംയുക്തയെ ചോദ്യം ചെയ്ത് അപമാനിച്ചത് ശരിയായില്ലെന്നും മാധ്യമങ്ങള്‍ അഭിപ്രായപ്പെട്ടു. നാലു മണിക്കൂര്‍ ചോദ്യം ചെയ്ത് ഇന്ത്യയിലെ ഈ ജൂലിയാ റോബര്‍ട്സിനെ ബുദ്ധിമുട്ടിച്ചതിന് യുഎസ് പൊലീസിനെതിരെ അവിടുത്തെ മാധ്യമങ്ങള്‍ വിമര്‍ശനങ്ങള്‍ ചൊരിഞ്ഞു.
വിമാനറാഞ്ചികളാണെന്ന് കരുതി സംയുക്തയെയും കുടുംബത്തെയും മിമിക്രി താരം ജയരാജ് വാര്യര്‍, ഗായകന്‍ ബിജു നാരായണന്‍ എന്നിവരെയും എഫ്ബിഐ നാലു മണിക്കൂര്‍ നേരം ചോദ്യം ചെയ്ത് അപമാനിച്ചതിനെതിരെ ഇന്ത്യയിലും പ്രതിഷേധമുയരുകയാണ്. സിപിഎമ്മിലെ എസ്. രാമചന്ദ്രന്‍പിള്ള ലോക്സഭയില്‍ ജൂലായ് 19 വെള്ളിയാഴ്ച ഈ പ്രശ്നം അവതരിപ്പിച്ചു. ഈ വിഷയം യുഎസ് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താമെന്ന് ലോക്സഭ തീരുമാനിച്ചു.












Click it and Unblock the Notifications