Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈകോ അറസ്റ്: ലങ്കയില്‍ എതിര്‍പ്പ്

കൊളംബോ: മരുമലര്‍ച്ചി നേതാവ് വൈകോയെ പോട്ടാപ്രകാരം അറസ്റ് ചെയ്ത നടപടിക്കെതിരെ ശ്രീലങ്കയില്‍ എല്‍ടിടിഇ അനുകൂലം തമിഴ്സംഘടനകളുടെ എതിര്‍പ്പ് ശക്തമാകുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ എല്‍ടിടിഇ ഇതുവരെ പരസ്യമായി അഭിപ്രായം പറഞ്ഞിട്ടില്ല.

എല്‍ടിടിഇയോട് ചായ്വുള്ള തമിഴ് യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് (ടിയുഎല്‍എഫ്) ആണ് അറസ്റിനെതിരെ ശക്തമായി പ്രതികരിച്ചത്. കഴിഞ്ഞ ദിവസം ബറ്റിക്കലോവയില്‍ നടന്ന റാലിയില്‍ ടിയുഎല്‍എഫ് നേതാവ് ജോസഫ് പരരാജസിംഗം വൈകോയുടെ അറസ്റ് ലോകമാകെയുള്ള തമിഴ്ജനതയ്ക്ക് അപമാനമാണെന്ന് അഭിപ്രായപ്പെട്ടു.

ഈ അറസ്റ് ശ്രീലങ്കയിലെ സമാധാനപ്രക്രിയയെ അട്ടിമറിക്കാനുദ്ദേശിച്ചുള്ളതാണ്. ശ്രീലങ്കയിലെ തമിഴരുടെ അവകാശങ്ങളെ സംരക്ഷിക്കുന്ന ധീരനായ നേതാവാണ് വൈകോയെന്നും അദ്ദേഹം പറഞ്ഞു.

വൈകോയുടെ അറസ്റില്‍ പ്രതിഷേധിച്ച് ബറ്റിക്കലോവയില്‍ ടിയുഎല്‍എഫ് പ്രകടനം നടത്തി. പ്രകടനത്തില്‍ ആയിരക്കണക്കിന് തമിഴ്സ്വദേശികള്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+