കശ്മീരില്‍ ഹിതപരിശോധന വേണ്ട: യുഎസ്
വാഷിംഗ്ടണ്‍: കശ്മീരില്‍ യുഎന്‍ പ്രമേയമനുസരിച്ച് ഹിതപരിശോധന നടത്തണമെന്ന പാകിസ്ഥാന്റെ ആവശ്യം യുഎസ് തള്ളി. പകരം സിംല കരാര്‍ പ്രകാരം പ്രശ്നം പരിഹരിക്കാന്‍ ഇന്ത്യയും പാകിസ്ഥാനും ചര്‍ച്ച നടത്തുകയാണ് വേണ്ടതെന്നും യുഎസ് അഭിപ്രായപ്പെട്ടു.
വരാനിരിക്കുന്ന കശ്മീര്‍ തിരഞ്ഞെടുപ്പ് പ്രശ്നപരിഹാരത്തിലേക്ക് നയിക്കുമെന്നും യുഎസ് പ്രത്യാശപ്രകടിപ്പിച്ചു. നേരത്തെ കശ്മീരില്‍ ഹിതപരിശോധന വേണമെന്ന ആവശ്യത്തെ യുഎസ് അനുകൂലിച്ചിരുന്നു.
എന്നാല്‍ 1972ല്‍ ഇന്ത്യയും പാകിസ്ഥാനും കശ്മീര്‍ പ്രശ്നം ഒരു ഉഭയകക്ഷിപ്രശ്നമാണെന്ന് സമ്മതിച്ചിട്ടുള്ളതാണ്. ഞങ്ങള്‍ ഇക്കാര്യത്തില്‍ ഇന്ത്യയെയും പാകിസ്ഥാനെയും പിന്തുണയ്ക്കുന്നു. ഇരുകൂട്ടരെയും ചര്‍ച്ചയിലേക്ക് നയിക്കാനാണ് ഞങ്ങള്‍ പരിശ്രമിക്കുന്നത്. - യുഎസ് വിദേശകാര്യ അസിസ്റന്റ് സെക്രട്ടറി ക്രിസ്റിന റോക്ക പറഞ്ഞു.
പാക് പ്രസിഡന്റ് മുഷാറഫ് ഇന്ത്യയിലേക്കുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റത്തില്‍ കുറവ് വരുത്തിയ കാര്യവും ക്രിസ്റിന പരാമര്‍ശിച്ചു.












Click it and Unblock the Notifications