Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി മലയാളം പറയുന്ന വാഷി ടോക്കി !

ചെന്നൈ : സംസാരിക്കുന്ന വാഷിംഗ്മെഷീനുകള്‍ ഇനി പ്രാദേശിക ഭാഷയിലും സംസാരിച്ചു തുടങ്ങും.

ഇന്ത്യയിലെ ആദ്യത്തെ സംസാരിക്കുന്ന വാഷിംഗ്മെഷീനായ വാഷി ടോക്കി യുടെ നിര്‍മ്മാതാക്കളായ ഇലക്ട്രോളക്സ് കമ്പനി വക്താക്കള്‍ ചെന്നൈയില്‍ അറിയിച്ചതാണിത്. ഉപഭോക്താക്കളോട് കൃത്യമായി നിര്‍ദേശങ്ങള്‍ പറയുന്ന വാഷിംഗ് മെഷീനാണ് വാഷി ടോക്കി. സ്ത്രീ ശബ്ദത്തിലാണ് വാഷി ടോക്കി സംസാരിക്കുക. ഇതിനായി പ്രത്യേകം സോഫ്റ്റ്വെയറും ഇലക്ട്രോളക്സ് വികസിപ്പിച്ചെടുത്തിരുന്നു.

നേരത്തെ ഇംഗ്ലീഷിലും ഹിന്ദിയിലും സംസാരിക്കുന്ന വാഷിംഗ്മെഷീനുകള്‍ ഇലക്ട്രോളക്സ് ഇന്ത്യയില്‍ ഇറക്കിയിരുന്നു. ഇത് വന്‍ വിജയമായിരുന്നു. 90 വാചകങ്ങളോളം സംസാരിക്കുന്നതാണ് ഈ വാഷിംഗ് മെഷീന്‍.

സോപ്പ് പൊടിയിടൂ, മൂടിയടക്കൂ, വിശ്രമിക്കൂ എന്നിങ്ങനെ 90 ഓളം നിര്‍ദേശങ്ങള്‍ ഈ വാഷിംഗ് മെഷീന്‍ വീട്ടമ്മയോട് പറയും. നമ്മള്‍ ഈ വാഷിംഗ് മെഷീന്റെ നിര്‍ദേശത്തിനൊത്ത് പ്രവര്‍ത്തിച്ചാല്‍ മതി. വാഷിംഗ് മെഷീന്‍ പ്രവര്‍ത്തിപ്പിച്ചുതുടങ്ങിയാല്‍ പിയാനോ സംഗീതത്തോടൊപ്പം നിര്‍ദേശം വരികയായി: തയ്യാറാവൂ അതല്ലെങ്കില്‍ അല്പനേരം കാത്തിരിക്കൂ എന്നിങ്ങനെ.

ഇക്കൊല്ലം 20,000 വാഷിംഗ് മെഷീനുകള്‍ വിറ്റഴിക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ദക്ഷിണേന്ത്യയാണ് പ്രധാന വിപണി. ദക്ഷിണേന്ത്യന്‍ ഭാഷകളായ തമിഴ്, തെലുങ്ക്, മലയാളം, കന്നട എന്നീ ഭാഷകളില്‍ സോഫ്റ്റ്വെയര്‍ വികസിപ്പിച്ചിട്ടുണ്ടെന്ന് കമ്പനി പറയുന്നു.

സംസാരിക്കുന്ന വാഷിംഗ് മെഷീനുകള്‍ കഴിഞ്ഞ മെയ് മാസത്തിലാണ് ഇലക്ട്രോളക്സ് വിപണയിലെത്തിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+