കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
മാലിക്കിന് ജാമ്യം
ജമ്മു: പോട്ടാ പ്രകാരം കസ്റഡിയിലെടുത്ത ജമ്മു കശ്മീര്‍ വിമോചന മുന്നണി (ജെകെഎല്‍എഫ്) അധ്യക്ഷന്‍ യാസിന് മാലിക്കിന് ജാമ്യത്തില്‍ വിട്ടയച്ചു. ജമ്മു പ്രത്യേക പോട്ടാ കോടതിയാണ് ആരോഗ്യപ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍ മാലിക്കിന് ജാമ്യം നല്‍കിയത്.
ഒരു ലക്ഷം രൂപ ജാമ്യത്തുക ഈടാക്കാനും പോട്ടാകോടതി പ്രിസൈഡിംഗ് ഓഫീസര്‍ പി. എന്‍. റസ്ദാന് വിധിച്ചു. ഹവാല ഇടപാടില്‍ പങ്കാളിയാണെന്ന കുറ്റത്തിനാണ് മാര്‍ച്ച് 25ന് യാസിന് മാലിക്കിനെ പോട്ടാ പ്രകാരം അറസ്റ് ചെയ്തത്.
ഓരോ ലക്ഷം വീതം യുഎസ് ഡോളറുകള്‍ കൈവശം വച്ച രണ്ടു പേരെ ജമ്മു പൊലീസ് നേരത്തെ പിടികൂടിയിരുന്നു. ഈ തുക ജെകെഎല്‍എഫ് അധ്യക്ഷന്‍ യാസിന് മാലിക്കിന് കൈമാറാനുള്ളതാണെന്ന് അവര്‍ ഏറ്റുപറഞ്ഞതിനെ തുടര്‍ന്നാണ് മാലിക്കിനെ കസ്റഡിയിലെടുത്തത്.
Comments
Story first published: Wednesday, March 20, 2002, 5:30 [IST]