മാരന് അടുത്തയാഴ്ച ശസ്ത്രക്രിയ
ദില്ലി: കേന്ദ്ര വാണിജ്യമന്ത്രി മുരശൊലി മാരനെ അടുത്തയാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. രോഗബാധിതനായ അദ്ദേഹം ജൂലായ് 16 മുതല്‍ ഓള്‍ ഇന്ത്യ ഇന്‍സ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍(എഐഐഎംഎസ്) ചികിത്സയിലാണ്.
മന്ത്രിയെ ഒരു ലഘുശസ്ത്രക്രിയയ്ക്ക് വിധേയനാക്കേണ്ടിവരുമെന്ന് എഐഐഎംഎസിലെ ഒരു ഡോക്ടര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ശാരീരികസ്ഥിതിയില്‍ യാതൊരു കുഴപ്പവുമില്ല. മരുന്നുകളോട് ശരീരം നന്നായി പ്രതികരിക്കുന്നുണ്ട്- ഡോക്ടര്‍ പറഞ്ഞു.
നെഞ്ചില്‍ അസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്നാണ് മാരനെ ആശുപത്രിയിലാക്കിയത്.












Click it and Unblock the Notifications