ആന്ധ്രയിലെ വഴക്ക് തീര്‍ക്കാന്‍ രവി
ഹൈദരാബാദ്: മഹാരാഷ്ട്ര സര്‍ക്കാരിനെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റിയ വയലാര്‍ രവിയെ ആന്ധ്ര വിമാനത്താവളത്തില്‍ കാത്തിരിന്നത് മുഖത്തടിക്കുപോലെയുള്ള മുദ്രാവാക്യങ്ങള്‍. എഐസിസി ജനറല്‍ സെക്രട്ടറിയായ ശേഷം ആദ്യമായി ആന്ധ്രയിലെത്തുന്ന വയലാര്‍ രവിയെ കാത്തിരിക്കുന്നത് ഭാരിച്ച ഉത്തരവാദിത്വമാണ്.
തമ്മിലടിച്ചു തകര്‍ന്നുവീഴാറായ ആന്ധ്രാ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കുക. ഈ ദൗത്യവുമായി ആന്ധ്രയിലെ ബേഗംപെട്ട് വിമാനത്താവളത്തില്‍ വന്നിറങ്ങിയ രവിയെ കാത്തിരുന്നത് ചൂടന്‍ മുദ്രാവാക്യങ്ങളും തമ്മില്‍ത്തല്ലും. ആന്ധ്രാ കോണ്‍ഗ്രസിലെ തമ്മിലടിക്കുന്ന ഇരു പക്ഷവും വിമാനത്താവളത്തില്‍ വയലാര്‍ രവിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു.
ഇപ്പോള്‍ ആന്ധ്രാപ്രേദശിലെ കോണ്‍ഗ്രസ് മേധാവിയായ എം. സത്യനാരായണ റാവുവിനെ അനുകൂലിക്കുന്ന വിഭാഗവും അദ്ദേഹത്തെ എതിര്‍ക്കുന്ന മന്ത്രി പി. ജനാര്‍ദ്ദന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വിഭാഗവും പരസ്പരം ചെളിവാരിയെറിയുന്ന മുദ്രാവാക്യങ്ങള്‍ മുഴക്കി. തിക്കിലും തിരക്കിലും നിന്ന് വളരെ പണിപ്പെട്ടാണ് വയലാര്‍ രവി ആന്ധ്രാനിയമസഭാ നേതാവ് വൈ.എസ്. രാജശേഖര്‍ റെഡ്ഡിയുടെ കാറിലേക്ക് കയറിയത്.
ആന്ധ്രയില്‍ നേതൃമാറ്റത്തെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്ന് പിന്നീട് വയലാര്‍ രവി വാര്‍ത്താലേഖകരോട് പറഞ്ഞു. രാഷ്ട്രീയ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വയലാര്‍ രവി ഇരുവിഭാഗവുമായി ചര്‍ച്ചകള്‍ നടത്തും.












Click it and Unblock the Notifications