രതി തീയേറ്ററുകള്‍ : വിജയാനന്ദ് രാജി വച്ചു
ദില്ലി : കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ വിജയാനന്ദ് രാജി വച്ചു.
രതി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ പ്രത്യേക തീയേറ്റര്‍ സ്ഥാപിക്കണമെന്ന വിജയാനന്ദിന്റെ പ്രസ്താവനയെ സര്‍ക്കാര്‍ എതിര്‍ത്തതില്‍ പ്രതിഷേധിച്ചാണ് രാജി.
സെന്‍സര്‍ ചെയ്യാത്ത ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ പ്രത്യേക തീയേറ്ററുകള്‍ക്ക് അനുമതി നല്‍കുമെന്ന് വിജയാനന്ദ് പ്രസ്താവിച്ചിരുന്നു. എന്നാല്‍ വിജയാനന്ദിന്റെ നീക്കത്തോട് കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പ് അനുകൂലമായല്ല പ്രതികരിച്ചത്. ഈ നിര്‍ദ്ദേശത്തിന് അനുമതി തേടിയുളള ഫയല്‍ വാര്‍ത്താ വിതരണ മന്ത്രാലയം തിരിച്ചയച്ചു.
വ്യാഴാഴ്ച വൈകുന്നേരം വിജയാനന്ദ് രാജിക്കത്ത് സമര്‍പ്പിച്ചെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചു. ആസ്ത്രേലിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ വിജയകരമായി പരീക്ഷിച്ചതാണ് ഈ സെന്‍സര്‍ മാതൃക.












Click it and Unblock the Notifications