അഷ്റഫ് വധം: 12 പേര്‍ക്കെതിരെ കേസ്
കൊട്ടാരക്കര: സി പി എം നേതാവ് അഷ്റഫിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 12 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
എന്‍ ഡി എഫ് പ്രവര്‍ത്തകരാണ് അക്രമികളെന്നാണ് കരുതുന്നത്. അഞ്ചു പേരെ കസ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.
അക്രമികള്‍ ഉപയോഗിച്ച മഹീന്ദ്രാ ജീപ്പ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ പൊലീസ് കണ്ടെത്തി. പൊലീസ് സംഘം പിന്തുടര്‍ന്നതിനെ തുടര്‍ന്ന് അഗസ്ത്യക്കോടിനടുത്ത് ചീപ്പുവയലില്‍ ജീപ്പ് ഉപേക്ഷിക്കുകയായിരുന്നു.
അക്രമിസംഘത്തിലുണ്ടായിരുന്നുവെന്ന് കരുതുന്ന ഒരാളെ സി പി എം പ്രവര്‍ത്തകര്‍ പിടികൂടി പൊലീസില്‍ ഏല്പിച്ചു.
അക്രമത്തിനിടയില്‍ പരിക്കേറ്റ അക്രമികളില്‍ ഒരാള്‍ തിരുവനന്തപുരത്ത് ചികിത്സയിലാണെന്ന് അറിയുന്നു.












Click it and Unblock the Notifications