കൊല്ലത്ത് പൊലീസ് വെടിവയ്പ്
കൊല്ലം: തങ്കശ്ശേരി കടപ്പുറത്ത് അക്രമാസക്തരായ മത്സ്യത്തൊഴിലാളികളെ പിരിച്ചുവിടാന്‍ പൊലീസ് വെടിവച്ചു. അക്രമികളെ പിരിച്ചുവിടാന്‍ 24 റൗണ്ടോളം റബര്‍ വെടിയുണ്ടകള്‍ പൊലീസിന് ഉപയോഗിക്കേണ്ടിവന്നു.
തങ്കശ്ശേരി കടപ്പുറത്തും പരിസരത്തും രണ്ടു വിഭാഗം മത്സ്യത്തൊഴിലാളികള്‍ തമ്മില്‍ ജൂലായ് 20 ശനിയാഴ്ചയാണ് സംഘര്‍ഷം തുടങ്ങിയത്. മീന്‍പിടിക്കാനുള്ള വലയെച്ചൊല്ലിയുള്ള തര്‍ക്കം വലിയ കലാപത്തിലേക്ക് നീങ്ങുകയായിരുന്നു.
സമാധാനം സ്ഥാപിക്കാന്‍ കൊല്ലം എസ്പിയുടെ നേതൃത്വത്തില്‍ എത്തിയ പൊലീസ് സേനയ്ക്ക് നേരെ മത്സ്യത്തൊഴിലാളികള്‍ കല്ലെറിഞ്ഞു. കല്ലേറില്‍ പത്ത് പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഇതിനെ തുടര്‍ന്നാണ് പൊലീസ് റബര്‍ വെടിയുണ്ടകള്‍ ഉപയോഗിച്ച് വെടിവച്ചത്. തല്ക്കാലം സ്ഥിതി ശാന്തമായിട്ടുണ്ട്. ഇവിടെ ശക്തമായ പൊലീസ് കാവലുണ്ട്.












Click it and Unblock the Notifications