Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട്ട് കളളത്തോക്കും ആയുധക്കടത്തും

പാലക്കാട് : കളളത്തോക്ക് നിര്‍മ്മാണവും ആയുധക്കടത്തും പാലക്കാട് ജില്ലയില്‍ വ്യാപകമാകുന്നു.

കുടിയേറ്റ മേഖലകളില്‍ വ്യാപകമാകുന്ന കളളത്തോക്ക് നിര്‍മ്മാണം ജനങ്ങളുടെ സ്വൈര ജീവിതത്തിന് തടസമാകും വിധം വളരുകയാണ്. വന്യമൃഗങ്ങളെ വേട്ടയാടാന്‍ ഉപയോഗിക്കുന്ന കളളത്തോക്കുകള്‍ ഇപ്പോള്‍ മനുഷ്യരുടെ നേര്‍ക്കും തിരിഞ്ഞു കഴിഞ്ഞു.

മസില്‍ ലോഡിംഗ് ഗണ്‍ മുതല്‍ റിവോള്‍വര്‍ വരെ ഇവിടെ നിര്‍മ്മിക്കപ്പെടുന്നു. തോക്ക് നിര്‍മ്മാണത്തില്‍ വൈദഗ്ദ്ധ്യം ലഭിച്ച ഇരുമ്പു പണിക്കാര്‍ക്ക് ഇപ്പോള്‍ ചാകരയാണ്. വാഹനങ്ങളുടെ സ്റിയറിംഗ് പൈപ്പ്, മരം, ഇരുമ്പ്, അറ്റം കൂര്‍പ്പിച്ച ജനല്‍ കമ്പി എന്നിവ കൊണ്ടാണ് തോക്ക് നിര്‍മ്മിക്കുന്നത്.

പാലക്കാട് നഗരത്തിലും വടക്കാഞ്ചേരിയിലും അടുത്തിടെയുണ്ടായ വെടിവെപ്പില്‍ കളളത്തോക്കുകളാണ് ഉപയോഗിച്ചിരുന്നത് എന്ന് തെളിഞ്ഞിട്ടുണ്ട്. ഒലിപ്പാറയില്‍ പുളളിപ്പുലിയെ വെടിവെച്ചു കൊന്നതും കളളത്തോക്ക് കൊണ്ടു തന്നെ.

1500 രൂപ മുതല്‍ 25,000 രൂപ വരെ വിലയുളള തോക്കുകള്‍ ലഭ്യമാണ്. നീളന്‍ തോക്കുകള്‍ക്കാണ് കൂടുതല്‍ ഡിമാന്റ്. ലൈസന്‍സുളള തോക്കുളളവര്‍ തന്നെ വ്യാജതോക്കുകളും സ്വന്തമാക്കിയിട്ടുണ്ട്. ലൈസന്‍സുളളത് വീട്ടിലും ഇല്ലാത്തത് രഹസ്യ കേന്ദ്രത്തിലും സൂക്ഷിക്കുന്നു.

പൊലീസുകാരും കളളത്തോക്ക് നിര്‍മ്മാതാക്കളുടെ സേവനം പ്രയോജനപ്പെടുത്താറുണ്ടെന്ന് രഹസ്യമായി സമ്മതിക്കുന്നു. തോക്ക് അറ്റകുറ്റപ്പണി നടത്താനുളള സൗകര്യം പാലക്കാട് ജില്ലയിലില്ല. അതിനാല്‍ പൊലീസുകാരുടെ തോക്കുകള്‍ കേട് പാട് തീര്‍ത്ത് നല്‍കുന്നത് കളളത്തോക്ക് നിര്‍മ്മാതാക്കളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+