കൊല്ലത്ത് ഹര്‍ത്താല്‍ പൂര്‍ണം
കൊല്ലം: സി പി എം നേതാവ് അഷ്റഫിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം കൊല്ലം ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം.
ജൂണ്‍ 20 ശനിയാഴ്ച ജില്ലയില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല.
കെ എസ് ആര്‍ ടി സി കൊല്ലം ജില്ലയില്‍ നിന്ന് നടത്തുന്ന ദീര്‍ഘ ദൂര സര്‍വീസുകളും റദ്ദാക്കി.
അഷ്റഫിന്റെ കൊലയുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന12 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവരില്‍ ആറ് പേരെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications