ഭരണം വിലയിരുത്താന്‍ കെപിസിസി
കൊച്ചി: യുഡിഎഫ് ഭരണം വിലയിരുത്താന്‍ കെപിസിസി എക്സിക്യൂട്ടീവ് യോഗം ചേരുന്നു. ആഗസ്തിലായിരിക്കും ഈ ദ്വീദിനയോഗമെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ ജൂലായ് 20 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആഗസ്ത് 16നും 20 നും ഇടയ്ക്കായിരിക്കുള്ള രണ്ടു ദിവസമായിരിക്കും യോഗം. യോഗത്തില്‍ സര്‍ക്കാരിന്റെ പുതിയ തൊഴില്‍ നിയമം, ഏകീകൃത സര്‍വകലാശാല ബില്‍, പത്താം പദ്ധതി എന്നിവയും ചര്‍ച്ച ചെയ്യുമെന്ന് മുരളീധരന്‍ പറഞ്ഞു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്റെയും മുഖ്യമന്ത്രി എ.കെ. ആന്റണിയുടെയും സൗകര്യമനുസരിച്ച് കൃത്യമായ യോഗതീയതികള്‍ പ്രഖ്യാപിക്കും. ആഗസ്ത് 10ന് സോണിയാഗാന്ധിയുടെ കേരളാസന്ദര്‍ശനവുമായി ബന്ധപ്പെട്ട് തയ്യാറെടുപ്പുകള്‍ നടത്തേണ്ടതിനെക്കുറിച്ച് ആലോചിക്കാന്‍ കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗം ശനിയാഴ്ച ചേര്‍ന്നിരുന്നു.
കലൂര്‍ സ്റേഡിയത്തില്‍ സോണിയയെ പങ്കെടുപ്പിച്ച് ഒരു ലക്ഷം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ റാലി സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. പക്ഷെ ആഗസ്ത് 10ന് ആലപ്പുഴയില്‍ നെഹ്രു വള്ളംകളി ഉദ്ഘാടനം ചെയ്യാനെത്തുന്ന സോണിയയുടെ സമ്മതമറിഞ്ഞ ശേഷമേ റാലി സംഘടിപ്പിക്കൂ. കോട്ടയം, ആലപ്പുഴ, തൃശൂര്‍, ഇടുക്കി, എറണാകുളം ജില്ലകളിലെ പ്രവര്‍ത്തകരെ റാലിയില്‍ പങ്കെടുപ്പിക്കും.
ജനാധിപത്യവിരുദ്ധമായ രീതിയിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായി അനില്‍കുമാറിനെ നിയമിച്ചതെന്ന് മുരളീധരന്‍ ആവര്‍ത്തിച്ചു. ഇതിനെക്കുറിച്ച് കൂടുതല്‍ ചോദിച്ചപ്പോള്‍ അതൊരു അടഞ്ഞ അധ്യായമാണെന്ന് പറഞ്ഞ് മുരളി ഒഴിഞ്ഞുമാറി.












Click it and Unblock the Notifications