ബലാത്സംഗം തേച്ചുമാച്ചു കളയാന്‍ ശ്രമം
കോഴിക്കോട് : പൊളളലേറ്റ യുവതിയെ ബലാത്സംഗം ചെയ്തിട്ടില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടിലുണ്ടെന്ന് മനോരമ ദിനപത്രത്തില്‍ വന്ന വാര്‍ത്ത തെറ്റാണെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍. മെഡിക്കല്‍ റിപ്പോര്‍ട്ട് ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്ന് ഗൈനക്കോളജിസ്റും വ്യക്തമാക്കി.
പെണ്‍കുട്ടിയുടെ ശരീരത്തില്‍ ബലാത്ക്കാരങ്ങള്‍ നടന്നതിന്റെ ലക്ഷണങ്ങളുണ്ടെന്ന് പ്രാഥമിക മെഡിക്കല്‍ റിപ്പോര്‍ട്ടിലുണ്ട്. ഇനി മൂന്ന് വ്രണങ്ങള്‍ കൂടി പരിശോധിക്കാനാണ്. പെണ്‍കുട്ടിയ്ക്ക് സഹിക്കാനാവാത്ത ശരീരവേദനയുള്ളതിനാല്‍ വ്രണങ്ങള്‍ ഗൈനക്കോളജിസ്റിന് പരിശോധിക്കാന്‍ കഴിഞ്ഞിട്ടില്ല. ശരീരഭാഗങ്ങളുടെ രാസപരിശോധന നടന്നുവരുന്നതേയുള്ളൂ. ഈ ഫലം കൂടി പുറത്തുവന്നെങ്കിലേ അന്തിമ മെഡിക്കല്‍ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കഴിയൂ.
പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടില്ലെന്ന മനോരമ ദിനപത്രത്തിലെ വാര്‍ത്ത തങ്ങലെ ഞെട്ടിച്ചുവെന്ന് പെണ്‍കുട്ടിയുടെ ബന്ധുവായ ലിസി പറയുന്നു.
ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്ന് യുവതി മൂന്നു വട്ടം തന്നോട് പറഞ്ഞതായി വനിതാകമ്മിഷന്‍ അധ്യക്ഷ എം. കമലം വെളിപ്പെടുത്തിയാതായും പത്രങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ബന്ധുക്കളെ മാറ്റി നിര്‍ത്തി രഹസ്യമായാണ് കമലം യുവതിയില്‍ നിന്നും മൊഴിയെടുത്തതെന്നും മലയാളപത്രങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ കമലത്തിന്റെ ഈ പ്രസ്താവനയും തെറ്റാണെന്ന് ലിസി പറയുന്നു. പെണ്‍കുട്ടിയെ കിടക്കുന്നതിന് ചുറ്റുമുള്ള തുണിമറയുടെ ഒരു ഭാഗം ഉയര്‍ത്തി കമലം കേട്ടതൊക്കെ ശരിയാണോ? എന്ന് മാത്രമാണ് പെണ്‍കുട്ടിയോട് ചോദിച്ചതെന്നും ലിസി പറയുന്നു.
എന്തായാലും പ്രശ്നങ്ങളില്‍ നിന്ന് സര്‍ക്കാരിന്റെയും ആരോഗ്യമന്ത്രിയുടെയും മുഖം രക്ഷിക്കാന്‍ ശക്തമായ നീക്കങ്ങള്‍ നടക്കുന്നുന്നതായും റിപ്പോര്‍ട്ടുണ്ട്. ബലാത്സംഗം നടന്നിട്ടില്ലെന്ന് മൊഴി നല്കണമെന്ന് പെണ്‍കുട്ടിയെ നിര്‍ബന്ധിക്കാന്‍ ഗുണ്ടാസംഘങ്ങള്‍ ഇടയ്ക്കിടെ വരുന്നതായും ലിസി പറഞ്ഞു.












Click it and Unblock the Notifications