ചന്ദനം മോഷണം : ലീഗ് നേതാവ് അറസ്റില്‍
തൊടുപുഴ : ആദിവാസി ഭൂമിയിലെ ചന്ദനമരങ്ങള്‍ മുറിച്ചു കടത്തിയ മുസ്ലീം യൂത്ത് ലീഗ് നേതാവ് അറസ്റില്‍.
യൂത്ത് ലീഗ് ഇടുക്കി ജില്ലാ ജോയിന്റ് സെക്രട്ടറി പൊന്നപ്പാല പരീതിനെയും സംഘത്തെയുമാണ് പിടികൂടിയത്. മറയൂരില്‍ ആദിവാസി കരാറനുസരിച്ച് ആറുമാസം മുമ്പ് കൈമാറിയ ഭൂമിയിലെ ചന്ദനമരങ്ങളാണ് മുറിച്ച് കടത്തിയത്. സംഘത്തിലെ 10 പേരും നേതാവിനൊപ്പം പിടിയിലായി.
ഭാര്യയെ വിഷം കൊടുത്ത് കൊന്നുവെന്ന കേസില്‍ തടവ് ശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട പരീത് അടുത്ത കാലത്താണ് ജാമ്യത്തിലിറങ്ങിയത്. ദേവികുളം താലൂക്ക് കാര്‍ഷിക വികസന ബാങ്ക് തിരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ത്ഥിയായി ഇയാള്‍ മത്സരിച്ചിരുന്നു.
ആദിവാസി ഭുമിയിലെ അമ്പതോളം ചന്ദനമരങ്ങള്‍ മുറിച്ച് പരീതിന്റെ പുരയിടത്തില്‍ കുഴിച്ചിട്ടിരിക്കുന്നത് വനം വകുപ്പുദ്യോഗസ്ഥര്‍ കണ്ടെടുത്തു. പരീതിന്റെ വീട്ടില്‍ നിന്നും 100 കിലോ ചന്ദനവും പിടിച്ചെടുത്തിട്ടുണ്ട്.












Click it and Unblock the Notifications