കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ കമ്പനിക്ക് യുഎസ് ഉപരോധം

  • By Staff
Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഇറാന് അതീവപ്രാധാന്യമുള്ള ഉപകരണങ്ങള്‍ കൈമാറിയെന്ന കുറ്റത്തിന് ഒരു ഇന്ത്യന്‍ കമ്പനിയ്ക്ക് യുഎസ് ഉപരോധമേര്‍പ്പെടുത്തുന്നു. ഇതേ കുറ്റം ചെയ്ത ചൈനയിലെ ഒമ്പത് കമ്പനികള്‍ക്കും യുഎസ് വിലക്കേര്‍പ്പെടുത്തും.

ആയുധങ്ങള്‍ നേടാനുള്ള ഇറാന്റെ ശ്രമങ്ങളെ സഹായിക്കുന്ന തരത്തിലുള്ള ഉപകരണങ്ങളാണ് ഈ കമ്പനികള്‍ ഇറാന് വിറ്റത്. ഈ കമ്പനികളെപ്പറ്റി യുഎസ് കോണ്‍ഗ്രസ്സില്‍ ഉടന്‍ അറിയിക്കുമെന്ന് വിദേശകാര്യ വക്താവ് റിച്ചാര്‍ഡ് ബൗച്ചര്‍ പറഞ്ഞു.

എന്നാല്‍ ഈ കമ്പനികളുടെ പേര് യുഎസ് പുറത്തുവിട്ടിട്ടില്ല. രാസ-ജൈവായുധങ്ങളുടെ നിയന്ത്രണ നിയമം, ഇറാന്‍-ഇറാഖ് ആയുധശേഖരനിരോധന നിയമം എന്നീ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരിലാണ് ഈ കമ്പനികള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X