കേരളത്തില്‍ ആറ് കോടതികള്‍ കൂടി ഈ വര്‍ഷം
തിരുവനന്തപുരം: കേരളത്തില്‍ ഈ വര്‍ഷം ആറ് കോടതികള്‍ കൂടി സ്ഥാപിക്കും. രണ്ട് അബ്കാരി കോടതികള്‍, രണ്ട് കുടുംബ കോടതികള്‍, രണ്ട് മോട്ടോര്‍ അപകട ക്ലെയിം ട്രിബ്യൂണല്‍ എന്നിവയാണ് സ്ഥാപിക്കുന്നത്.
ഹൈക്കോടതി ചീഫ് ജസ്റിസ് ബി. എന്‍. ശ്രീകൃഷ്ണയും മുഖ്യമന്ത്രി എ. കെ. ആന്റണിയും ജൂലായ് 20 ശനിയാഴ്ച നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്.
മസ്കറ്റ് ഹോട്ടലില്‍ വെച്ചായിരുന്നു ചീഫ് ജസ്റിസിന്റെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്.
ഹൈക്കോടതി ജഡ്ജിമാരായ ജസ്റിസ് സിറിയക് ജോസഫ്, ജസ്റിസ് രാധാകൃഷ്ണന്‍, അഡ്വക്കറ്റ് ജനറല്‍ എം. രത്നസിംഗ്, ഡയറക്ടര്‍ ജനറല്‍ പ്രോസിക്യൂഷന്‍ പി. വി. മാധവന്‍ നമ്പ്യാര്‍, ഹൈക്കോടതി രജിസ്ട്രാര്‍ എം. ശശിധരന്‍ നമ്പ്യാര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.












Click it and Unblock the Notifications