എന്‍ഡോസള്‍ഫാന്‍ കേരളത്തിന് നിരോധിക്കാം
ദില്ലി: പരിസ്ഥിതിക്കും മനുഷ്യനും ഏറെ ദോഷങ്ങള്‍ വരുത്തുന്ന കീടനാശിനിയായ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നത് നിരോധിക്കാന്‍ കേരള സര്‍ക്കാരിന് അധികാരമുണ്ടെന്ന് കേന്ദ്ര കൃഷിമന്ത്രാലയം വ്യക്തമാക്കി.
എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കാസര്‍കോട് ജില്ലയിലെ കശുവണ്ടി വികസന കോര്‍പ്പറേഷന്റെ തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചതു മൂലം പലര്‍ക്കും മാറാരോഗങ്ങളും വൈകല്യങ്ങളും ബാധിച്ചിരുന്നു.
ഇതേ തുടര്‍ന്ന് അഞ്ചു വര്‍ഷത്തേക്ക് കശുവണ്ടി വികസന കോര്‍പ്പറേഷന്റെ തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നത് കൃഷിവകുപ്പ് നിരോധിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്തൊട്ടാകെ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നത് നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നായിരുന്നു കൃഷി വകുപ്പിന്റെ നിലപാട്.
വയനാട്ടിലെ തോട്ടങ്ങളില്‍ ഈയിടെ എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചിരുന്നു.












Click it and Unblock the Notifications