Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊഴിലാളികളെ ഒതുക്കാന്‍ കഴിയുമോ?

തിരുവനന്തപുരം: പണമുള്ള വ്യവസായികളെ ആകര്‍ഷിക്കാന്‍ കേരളത്തിന് കഴിയുമോ? കേരളത്തെ സംബന്ധിച്ചിടത്തോളം ജീവന്മരണപ്രശ്നമാണിത്. ഇതില്‍ വിജയിച്ചാല്‍ മാത്രമേ ഇനി കേരളത്തില്‍ ഏത് സര്‍ക്കാരിനും നിലനില്പുള്ളൂ.

കുതിച്ചുയരുന്ന അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നല്കല്‍ മാത്രമല്ല, കേരളത്തെ ഒരു സമ്പന്നസംസ്ഥാനമാക്കി മാറ്റാനും വ്യവസായികളെ ആകര്‍ഷിക്കുക എന്നത് മാത്രമാണ് കേരളത്തിന്റെ മുമ്പിലുള്ള ഏക പോംവഴി.

ഈ ലക്ഷ്യം നേടിയെടുക്കുന്നതില്‍ നിന്ന് കേരളത്തിന് വിലങ്ങുതടിയാവുന്നത് തൊഴിലാളികളുടെ ആക്രമണോത്സുകമായ നിലപാടാണ്. ഏത് വ്യവസായം വന്നാലും അതിനെ തകിടം മറിയ്ക്കുന്ന തരത്തിലാണ് കേരളത്തിലെ തൊഴിലാളികളുടെയും തൊഴിലാളി യൂണിയനുകളുടെയും നിലപാട്. അതുകൊണ്ട് തൊഴിലാളികള്‍ക്കും തൊഴിലാളി യൂണിയനുകള്‍ക്കും മൂക്കുകയറിട്ടുകൊണ്ട് മാത്രമേ കേരളത്തിന്റെ വ്യവസായവല്ക്കരണം എന്ന ലക്ഷ്യം നേടിയെടുക്കാന്‍ കഴിയൂ എന്ന് സര്‍ക്കാരിനറിയാം.

ഇതിന്റെ ഭാഗമാണ് കേരളം ഈയാഴ്ച നിയമസഭയില്‍ അവതരിപ്പിക്കാന്‍ പോകുന്ന പുതിയ തൊഴില്‍നിയമം. എന്നാല്‍ ഈ തൊഴില്‍നിയമത്തിനെതിരെ കക്ഷിരാഷ്ട്രീയത്തിനതീതമായി തൊഴിലാളി യൂണിയനുകള്‍ രംഗത്ത് വന്നുകഴിഞ്ഞു.

കേരള കയറ്റിറക്ക് ബില്‍ എന്ന പേരില്‍ അവതരിപ്പിക്കാന്‍ പോകുന്ന ഈ ബില്ലില്‍ ചുമട്ടുതൊഴിലാളികളുടെയും മറ്റും നിയമവിരുദ്ധവും ഭീഷണിപ്പെടുത്തുന്നതും പിടിച്ചുപറിക്കുന്നതുമായ നടപടികള്‍ ഇല്ലായ്മ ചെയ്യാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്.

എഐടിയുസി, സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ് തുടങ്ങിയ തൊഴിലാളി യൂണിയനുകളെല്ലാം ഈ ബില്ലിനെതിരെ സമരരംഗത്തുണ്ട്. കയറ്റിറക്ക് മേഖലയിലെ ചില അനാരോഗ്യകരമായ പ്രവണതകള്‍ അവസാനിപ്പിക്കേണ്ടതുണ്ടെന്നതിനാലാണ് ഈ ബില്‍ കൊണ്ടുവരുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഈ ബില്‍ മന്ത്രിസഭായോഗം അംഗീകരിച്ചപ്പോള്‍, മുഖ്യമന്ത്രി ഒരു കാര്യം വ്യക്തമാക്കിയിരുന്നു. തൊഴിലാളികളുടെ അവകാശം കവരാനല്ല, ഈ രംഗത്തെ ചില അനാരോഗ്യകരമായ പ്രവണതകള്‍ അവസാനിപ്പിക്കുകയാണ് ലക്ഷ്യം.

നിയമവിരുദ്ധമായ കാര്യങ്ങളില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍ക്കെതിരെ ക്രിമിനല്‍ നടപടികളെടുക്കാന്‍ ബില്‍ തൊഴിലുടമയ്ക്ക് അധികാരം നല്കുന്നു. ഒരു തൊഴിലുടമയുടെ സ്വകാര്യഭൂമിയില്‍ ബലംപ്രയോഗിച്ച് കയറുന്നതില്‍ നിന്നും പുതിയ ബില്‍ തൊഴിലാളികളെ വിലക്കുന്നു. ആവശ്യമെങ്കില്‍ തൊഴിലാളികളെ നിലയ്ക്കുനിര്‍ത്താന്‍ പൊലീസിനെ വിളിക്കാനും തൊഴിലുടമയ്ക്ക് ബില്‍ അധികാരം നല്കുന്നു.

ഞങ്ങള്‍ ഈ ബില്ലിനെ എതിര്‍ക്കുന്നു. ഇത് കാര്യമായി ആലോചനയ്ക്കുശേഷം എടുത്ത തൊഴിലാളി-വിരുദ്ധ നിയമമാണ്. ഈ ബില്ലിന്റെ പേര് മാറ്റണ്. ഈ ബില്ലിന്റെ പേര് തന്നെ ചുമട്ടുതൊഴിലാളികളെല്ലം പിടിച്ചുപറിക്കാരും നിയമവിരുദ്ധരും ആണ് സൂചിപ്പിക്കുന്നു. - എഐടിയുസി ജനറല്‍ സെക്രട്ടറി സി. ദിവാകരന്‍ പറഞ്ഞു.

നവമ്പറില്‍ നടക്കാന്‍ പോകുന്ന ആഗോള നിക്ഷേപകരുടെ സമ്മേളനത്തിന് മുമ്പ് ഈ ബില്‍ പാസാക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിലൂടെ നിക്ഷേപകരുടെ മനസ്സിലെ തൊഴിലാളിഭീതി പാടെ നീക്കാനാണ് യുഡിഎഫ് സര്‍ക്കാരിന്റെ ശ്രമം.

നിയമസഭയില്‍ ഈ ബില്‍ സര്‍ക്കാര്‍ മനസ്സില്‍ കാണുന്നതുപോലെ പാസാക്കാന്‍ പ്രതിപക്ഷം അനുവദിക്കുമോ? വരുന്ന ആഴ്ച ഇക്കാര്യത്തില്‍ അന്തിമതീരുമാനമുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+