ജൂഡീഷ്യല്‍ അന്വേഷണം നടത്തണം: വിഎസ്
കോഴിക്കോട്: പൊള്ളലേറ്റ യുവതിയെ ബലാത്സംഗം ചെയ്തെന്ന ആരോപണത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ പരാതിക്കാരിയായ യുവതിയെ സന്ദര്‍ശിച്ചശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു വിഎസ്.
യുവതിയെ ബലാത്സംഗം ചെയ്തിട്ടില്ലെന്ന വനിതാകമ്മീഷന്‍ അധ്യക്ഷ എം. കമലത്തിന്റെ പ്രസ്താവനയില്‍ വൈരുദ്ധ്യമുണ്ട്. യുവതിയെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് തന്നെയാണ് പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ തന്നോട് പറഞ്ഞതെന്നും വിഎസ് പറഞ്ഞു.
ഇക്കാര്യത്തില്‍ യാഥാര്‍ത്ഥ്യം പുറത്തുവരാന്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും വിഎസ് അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications