എസ്കോട്ടെല്‍ ഐഎസ്ഡി നിരക്ക് കുറക്കുന്നു
കൊച്ചി: എസ്കോട്ടെല്‍ ഐ എസ് ഡി കാളുകളുടെ നിരക്ക് കുറക്കുന്നു. ഐ എസ് ഡി കോളുകള്‍ക്ക് 40 ശതമാനം കുറവാണ് വരുത്തുന്നത്.
ജൂണ്‍ 20 മുതല്‍ കുറഞ്ഞ നിരക്ക് നിലവില്‍ വരും. പ്രീ പെയ്ഡ് കാര്‍ഡുകള്‍ക്കും പോസ്റ് പെയിഡ് കാര്‍ഡുകള്‍ക്കും ഒരു പോലെ നിരക്ക് കുറയും.
യു എസിലേക്ക് മിനുട്ടിന് 40 രൂപ എന്ന നിരക്ക് മിനുട്ടിന് 24 രൂപയായി കുറയും. മറ്റ് രാജ്യങ്ങളിലേക്കുള്ള നിരക്കും ഇതു പോലെ 40 ശതമമാനം കുറയും.
നിരക്കുകള്‍ കുറയ്ക്കുന്നതോടെ കൂടുതല്‍ പേര്‍ ഐ എസ് ഡി കാളുകള്‍ വിളിയ്ക്കുന്നതിന് എസ്കോട്ടെല്‍ മൊബൈല്‍ ഉപയോഗപ്പെടുത്തിയേയ്ക്കും. കേരളാ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സോമശേഖര്‍ പറയുന്നു.












Click it and Unblock the Notifications