അമര്‍നാഥ് യാത്ര രണ്ട് ദിവസത്തേയ്ക്ക് റദ്ദാക്കി
ജമ്മു: മോശപ്പെട്ട കാലാവസ്ഥ മൂലം രണ്ടു മൂന്നു ദിവസത്തേക്ക് അമര്‍നാഥ് യാത്ര റദ്ദാക്കി. ഇതിനകം യാത്ര പുറപ്പെട്ട 7,000 തീര്‍ത്ഥാടകര്‍ വഴിയില്‍ കുടുങ്ങിയിരിക്കുകയാണ്.
ഹൈവേയിലും പഹല്‍ഗാമിലും ആരാധനാസ്ഥലത്തേക്കുള്ള വഴിയിലുടനീളവും കാലാവസ്ഥ മോശപ്പെട്ട നിലയിലാണെന്ന് റിപ്പോര്‍ട്ട് കിട്ടിയതിനെ തുടര്‍ന്നാണ് അധികൃതര്‍ യാത്ര റദ്ദാക്കിയത്. പുറപ്പെടാനിരിക്കുന്ന തീര്‍ത്ഥാടകര്‍ ഇനി യാത്രയ്ക്കനുകൂലമായ ഔദ്യോഗിക റിപ്പോര്‍ട്ട് കിട്ടിയശേഷം ബേസ് ക്യാമ്പിലേക്ക് യാത്രപുറപ്പെട്ടാല്‍ മതിയെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
വഴിയില്‍ കുടുങ്ങിയ 7,000 ഓളം യാത്രക്കാര്‍ക്ക് സര്‍ക്കാര്‍ സ്കൂളുകളിലും കമ്മ്യൂണിറ്റി ഹാളുകളിലും താമസസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ജൂലായ് 19 വെള്ളിയാഴ്ചയാണ് അമര്‍നാഥ് യാത്ര തുടങ്ങിയത്. ഇതിനകം 10,297 തീര്‍ത്ഥാടകര്‍ ആരാധനാസ്ഥലത്തേക്ക് ജമ്മുവില്‍ നിന്ന് പുറപ്പെട്ടിട്ടുണ്ട്. ഒരു മാസം നീണ്ടു നില്ക്കുന്നതാണ് അമര്‍നാഥ് തീര്‍ത്ഥാടനം.












Click it and Unblock the Notifications