ഫണ്ട് തിരിമറി ചീഫ് സെക്രട്ടറി അന്വേഷിക്കും
തിരുവനന്തപുരം: പട്ടിക വിഭാഗത്തിനുള്ളഫണ്ട് മാറ്റിച്ചെലവഴിച്ചതിനെ കുറിച്ച് ചീഫ് സെക്രട്ടറി അന്വേഷണം നടത്തും.
ജൂലായ് 22 തിങ്കളാഴ്ച ധനമന്ത്രി കെ. ശങ്കരനാരായണനാണ് ഇക്കാര്യം നിയമസഭയെ അറിയിച്ചത്.
ഇതുസംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോക്ക് നടത്തി. സഭയില്‍ നിന്ന് ഇറങ്ങിപ്പോയ പ്രതിപക്ഷാംഗങ്ങള്‍ സഭാ കവാടത്തില്‍ ധര്‍ണ നടത്തി.
പട്ടിക വിഭാഗത്തിനുള്ള ഫണ്ട് പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി എം. എ. കുട്ടപ്പന്റെ നിര്‍ദേശ പ്രകാരമാണ് മാറ്റിച്ചെലവഴിച്ചതെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.
ഈ പ്രവണത ഏറെ കാലമായുണ്ടെന്നും എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്തും പട്ടിക വിഭാഗത്തിനുള്ള ഫണ്ട് മാറ്റിച്ചെലഴിച്ചിട്ടുണ്ടെന്നും ഇതേ കുറിച്ചും അന്വേഷണം നടത്തേണ്ടതെന്നും മന്ത്രി ശങ്കരനാരായണന്‍ പറഞ്ഞു.












Click it and Unblock the Notifications