ബി ജെ പിയ്ക്ക് വളരാന്‍ ഇടം ലഭിക്കുന്നില്ല
തൃശൂര്‍: കേരളത്തില്‍ മറ്റ് രാഷ്ട്രീയപാര്‍ട്ടികളുടെ മേധാവിത്തം മൂലം ബിജെപിയ്ക്ക് വളരാന്‍ ഇടം ലഭിക്കുന്നില്ലെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് സി. കെ. പത്മനാഭന്‍ പറഞ്ഞു.
ഭാരതീയ ജനത പട്ടിക ജാതി മോര്‍ച്ചയുടെ നേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പത്മനാഭന്‍.
കേരളത്തിലെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് രാഷ്ട്രീയത്തില്‍ മാത്രമല്ല കല, സംസ്കാരം, സാഹിത്യം, മതം തുടങ്ങിയ മറ്റ് മേഖലകളിലും കാര്യമായി പിടിപാടുണ്ട്. ബി ജെ പിയ്ക്ക് വളരാന്‍ ഒരു ഇഞ്ച് പോലും വിടാതെയാണ് അവര്‍ എല്ലാ മേഖലകളും തങ്ങളുടെ മേധാവിത്തത്തിലാക്കിയിരിക്കുന്നത്.
മറ്റ് രാഷ്ട്രീയപാര്‍ട്ടികളെ ഒഴിപ്പിച്ച് തങ്ങളുടെ സ്ഥാനം നേടിയെടുക്കാന്‍ ബി ജെ പിയ്ക്ക് വളരെ ശ്രമകരമായ പ്രവര്‍ത്തനം നടത്തേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ വളരെ പരിമിതമായ വിജയം മാത്രമേ ഈ പ്രവര്‍ത്തനങ്ങള്‍ക്കുണ്ടായുള്ളൂ.
മറ്റ് സംസ്ഥാനങ്ങളില്‍ രാഷ്ട്രീയമായ അവബോധം ജനങ്ങള്‍ക്കില്ലാത്തത് -മൂലം -പുതിയ രാഷ്ട്രീയ തരംഗം സൃഷ്ടിച്ചു കൊണ്ട് ബി ജെ പിയ്ക്ക് ഏറെ മുന്നോട്ടുപോവാന്‍ കഴിഞ്ഞു. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തിലുള്ളവര്‍ രാഷ്ട്രീയ അവബോധമുള്ളവരാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ ഓരോ നീക്കവും ബുദ്ധിപരമായി വിലയിരുത്താന്‍ കഴിവുള്ളവരാണ് മലയാളികള്‍.
മറ്റേത് പാര്‍ട്ടിയേക്കാളും സ്വന്തമായ നിലനില്പിനും വളര്‍ച്ചയ്ക്കും ബി ജെ പിയ്ക്ക് കൂടുതല്‍ പ്രവര്‍ത്തി ക്കേണ്ടതുണ്ട്. ഈ യാഥാര്‍ഥ്യത്തെ കുറിച്ച് പ്രവര്‍ത്തകരെ ബോധവത്കരിക്കുകയാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ ആവശ്യം.
താഴേക്കിടയിലുള്ളവരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഒരു ശ്രമവും കോണ്‍ഗ്രസ് നടത്തിയിട്ടില്ല. പകരം അധികാരം നേടിയെടുക്കുന്നതിന് പാവപ്പെട്ടവരെ ഉപയോഗിക്കുക മാത്രമാണ് കോണ്‍ഗ്രസ് ചെയ്തത്. സി പി എമ്മാവട്ടെ പാവപ്പെട്ടവരെ കുറിച്ച് മുതല കണ്ണീരൊഴുക്കുക മാത്രമാണ് ചെയ്യുന്നത്.












Click it and Unblock the Notifications