Get Updates
Get notified of breaking news, exclusive insights, and must-see stories!

തലസ്ഥാനം അവഗണിക്കപ്പെടുന്നെന്ന് വിജയകുമാര്‍

തിരുവനന്തപുരം : സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റി കൊച്ചിയിലേയ്ക്ക് മാറ്റാനുളള തീരുമാനം തലസ്ഥാനനഗരം നേരിടുന്ന രൂക്ഷമായ അവഗണന ഒടുവിലത്തെ തെളിവാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം. വിജയകുമാര്‍.

തീര്‍പ്പു കല്‍പ്പിക്കാത്ത കേസുകളില്‍ മേല്‍ സൗജന്യ നിയമസഹായം നല്‍കാന്‍ ലീഗല്‍ സര്‍വീസ് അതോറിറ്റി ആക്ടിന്റെ അടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ടതാണ് സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റി.

സര്‍ക്കാര്‍ കക്ഷിയായ കേസുകള്‍ വേഗം തീര്‍പ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് സ്ഥാപിച്ചത്. ഇതേ ലക്ഷ്യത്തോടെ ഒരു ഹൈക്കോടതി ലീഗല്‍ സര്‍വീസ് സൊസൈറ്റി കൊച്ചിയില്‍ പ്രവര്‍ത്തനം നടത്തി വരുന്നുണ്ടെന്ന് വിജയകുമാര്‍ ചൂണ്ടിക്കാട്ടി.

തലസ്ഥാന നഗരത്തിന്റെ വികസനത്തിന് അധികാരികള്‍ക്ക് താല്‍പര്യമില്ലെന്ന് ഈ തീരുമാനം തെളിയിക്കുന്നതായി വിജയകുമാര്‍ ആരോപിച്ചു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അവഗണന മുതല്‍ തുടങ്ങിയത് ഇപ്പോള്‍ നിയമോപദേശക സമിതിയുടെ കാര്യത്തില്‍ എത്തിനില്‍ക്കുകയാണ്. തലസ്ഥാന വികസനം ആഗ്രഹിക്കുന്ന എല്ലാ രാഷ്ട്രീയ കക്ഷികളെയും സംഘടിപ്പിച്ച് ഈ തീരുമാനത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രശ്നത്തെക്കുറിച്ച് നിയമമന്ത്രി കെ. എം. മാണി നിയമസഭയില്‍ നല്‍കിയ വിശദീകരണം തെറ്റിദ്ധാരണാജനകമാണ്. ഹൈക്കോടതി രജിസ്ട്രാറുടെ നിര്‍ദ്ദേശപ്രകാരമാണ് ലീഗല്‍ സര്‍വീസ് അതോറിറ്റി കൊച്ചിയിലേയ്ക്ക് മാറ്റുന്നതെന്നാണ് മാണി പറഞ്ഞത്. എന്നാല്‍ ഈ സ്ഥാപനം സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുളളതാണ്. അതിനാല്‍ മാണിയുടെ വാദം നിലനില്‍ക്കുന്നതല്ലെന്ന് വിജയകുമാര്‍ പറഞ്ഞു.

കൊച്ചിയില്‍ നാഷണല്‍ ലാ സ്ക്കൂള്‍ സ്ഥാപിക്കാനുളള നീക്കത്തെയും വിജയകുമാര്‍ വിമര്‍ശിച്ചു. സംസ്ഥാനത്ത് നിയമ സര്‍വകലാശാല രൂപീകരിക്കാനായി പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിലെ തത്ത്വങ്ങള്‍ക്ക് വിരുദ്ധമാണ് ഈ തീരുമാനം. നിയമസര്‍വകലാശാലയുടെ ആസ്ഥാനം തിരുവനന്തപുരമായിരിക്കുമെന്ന് ഓര്‍ഡിനന്‍സില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കിറ്റ്സ് അടക്കമുളള പല സ്ഥാപനങ്ങളും കൊച്ചിയിലേയ്ക്ക് മാറ്റുകയാണ്. തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ടു കൊണ്ടിരുന്ന പല വിമാനസര്‍വീസുകളും ഇപ്പോള്‍ നെടുമ്പാശേരിയില്‍ നിന്നാണ് പുറപ്പെടുന്നത്. ടെക്നോപാര്‍ക്കിനെ അവഗണിച്ച് കൊച്ചിയെ കേരളത്തിന്റെ ഐടി തലസ്ഥാനമാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു. തിരുവനന്തപുരം അവഗണിക്കപ്പെടുന്നു എന്നു തന്നെയാണ് ഇതിന്റെ അര്‍ത്ഥമെന്ന് വിജയകുമാര്‍ ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+