കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചേങ്കോട്ടുകോണം സ്വാമി സ്ഥലം കയ്യേറിയെന്ന്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ചേങ്കോട്ടുകോണം ആശ്രമാധിപന്‍ സ്വാമി സത്യാനന്ദസരസ്വതി പുരാവസ്തുവകുപ്പിന്റെ ഏക്കര്‍കണക്കിന് വരുന്ന സ്ഥലം കയ്യേറിയെന്ന് പരാതി.

കാട്ടായിക്കോണത്തിനടുത്തുള്ള മടവൂര്‍ പാറയിലെ 23 ഏക്കര്‍ സ്ഥലമാണ് സ്വാമി അനധികൃതമായി കയ്യേറിയതായി പരാതിയുള്ളത്. വ്യാജപ്രമാണം ചമച്ചാണ് സ്വാമി ഈ സ്ഥലം സ്വന്തമാക്കിയതെന്നാണ് പരിസരവാസികളുടെ ആരോപണം.

1965ല്‍ കേരളസര്‍ക്കാരിന്റെ പുരാവസ്തുവകുപ്പ് ഏറ്റെടുത്തതാണ് ഈ സ്ഥലമെന്ന് പറയുന്നു. മടവൂര്‍ പാറയിലെ ഗുഹാക്ഷേത്രം പുരാവസ്തുപ്രാധാന്യമുള്ളതാണെന്നതിനാലാണ് ഈ സ്ഥലം പുരാവസ്തുവകുപ്പ് ഏറ്റെടുത്തതെന്ന് പറയുന്നു.

എന്നാല്‍ 1966ല്‍ തന്റെ സ്വന്തം പേരില്‍ ഈ സ്ഥലം താന്‍ വാങ്ങിയെന്നാണ് സ്വാമിയുടെ അഭിപ്രായം. ഇപ്പോള്‍ അവിടെ ശ്രീരാമദാസമിഷന്റെ പേരില്‍ ഏതാനും നിര്‍മ്മാണ ജോലികള്‍ സ്വാമി തുടങ്ങിയതോടെയാണ് ഈ സ്ഥലം സംബന്ധിച്ച് തര്‍ക്കം വീണ്ടും ഉയര്‍ന്നുവന്നിരിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X