ലൈംഗിക പീഡനം നടന്നിരിക്കാം: കമലം
മലപ്പുറം: പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ കഴിയുന്ന പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരിക്കാമെന്ന് വനിതാകമ്മീഷന്‍ അധ്യക്ഷ എം. കമലം. അതേ സമയം യുവതി ബലാത്സംഗത്തിനിരയായിട്ടില്ലെന്ന് തന്റെ വാദം കമലം ആവര്‍ത്തിച്ചു.
യുവതിയെ ചെറുപ്പക്കാരനെക്കൊണ്ട് കുളിപ്പിക്കാന്‍ സാഹചര്യമൊരുക്കിയതുമുതല്‍ അവര്‍ക്ക് നേരെ ലൈംഗികപീഡനം തുടങ്ങി. ലൈംഗികാവയവങ്ങളില്‍ സ്പര്‍ശിക്കുന്നത് തന്നെ ബലാത്സംഗമായി കണക്കാക്കാമെന്ന് പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പെണ്‍കുട്ടിക്കുനേരെ ലൈംഗികപീഡനം നടന്നുവെന്ന് വ്യക്തമാണ്. ഈ സംഭവത്തെ താന്‍ രാഷ്ട്രീയമായി കണ്ടിട്ടില്ലെന്നും എം. കമലം പറഞ്ഞു.
ആശുപത്രിയില്‍ യുവതിയുടെ സഹോദരീഭര്‍ത്താവിന്റെ അമ്മയാണ് കൂടെയുണ്ടായിരുന്നത്. യുവതിയുടെ സ്ഥിതി ദാരുണമായിരുന്നു. ബലാത്സംഗം ചെയ്തിട്ടുണ്ടോ എന്ന് താന്‍ ചോദിച്ചപ്പോള്‍ യുവതി നിഷേധാര്‍ത്ഥത്തില്‍ തലയാട്ടുകയായിരുന്നു. വീണ്ടും വീണ്ടും ചോദിച്ചപ്പോഴും യുവതി മൂന്ന് തവണ അതില്ല എന്ന് ആവര്‍ത്തിച്ചു.- കമലം വിശദീകരിച്ചു.
സംഭവം പുറത്തുവന്നയുടന്‍ പൊലീസ് നടപടി തുടങ്ങിയിരുന്നു. കമ്മീഷണര്‍ തന്നെ അന്വേഷണം തുടങ്ങി. ഈ സാഹചര്യത്തില്‍ വനിതാകമ്മീഷന് കാര്യമായി ഒന്നും ചെയ്യാനില്ല. എവിടെ നീതി കിട്ടുന്നില്ലെന്ന് തോന്നുന്നുവോ അവിടെയാണ് വനിതാകമ്മീഷന്‍ ഇടപെടേണ്ടത്. - കമലം പറഞ്ഞു.












Click it and Unblock the Notifications