കൊല്ലം കടപ്പുറത്ത് വീണ്ടും അക്രമം; ഒരു മരണം
കൊല്ലം: ഇരുവിഭാഗം മത്സ്യത്തൊഴിലാളികള്‍ തമ്മില്‍ കൊല്ലം തീരപ്രദേശത്തുണ്ടായ സംഘട്ടനത്തില്‍ ഒരാള്‍ മരിച്ചു. അമ്പതോളം പേര്‍ക്ക് പരിക്കേറ്റു.
മുതാക്കര കോളനിയിലെ അലക്സ് (32) ആണ് മരിച്ചത്. തല വെട്ടിപ്പിളര്‍ന്ന നിലയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അലക്സ് അവിടെ വെച്ച് മരിക്കുകയായിരുന്നു.
മൂന്ന് ദിവസമായി കൊല്ലം തീരപ്രദേശത്ത് നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയുടെ തുടര്‍ച്ചയായാണ് ജൂണ്‍ 21 ശനിയാഴ്ച രാത്രി വൈകി വീണ്ടും അക്രമം പൊട്ടിപുറപ്പെട്ടത്. 12 വീടുകകള്‍ അക്രമികള്‍ തീവെച്ച് നശിപ്പിച്ചു. അന്‍പതോളം വള്ളങ്ങളും വലകളും തീക്കിരയായി.മാര്‍ത്താണ്ഡം, കുളച്ചല്‍ ഭാഗത്തുള്ള വള്ളങ്ങളാണ് തീവെച്ച് നശിപ്പിച്ചത്.
പൊലീസ് റബര്‍ ബുള്ളറ്റുപയോഗിച്ച് പലവട്ടം വെടിവെച്ചു. എന്നിട്ടും അക്രമികള്‍ പിരിഞ്ഞുപോയില്ല. പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം തീരപ്രദേശത്തുണ്ട്.
മാര്‍ത്താണ്ഡം, കുളച്ചല്‍, കന്യാകുമാരി പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ മൂതാക്കരയില്‍ വള്ളങ്ങള്‍ അടുപ്പിക്കാന്‍ ശ്രമിച്ചതോടെയാണ് ശനിയാഴ്ച പ്രശ്നങ്ങള്‍ തുടങ്ങിയത്.
മാന്തല്‍വല ഉപയോഗിക്കുന്നതു സംബന്ധിച്ചാണ് കൊല്ലം തീരത്തുള്ളവരും മാര്‍ത്താണ്ഡം, കുളച്ചല്‍, കന്യാകുമാരി പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തമ്മിലുള്ള തര്‍ക്കം. ശനിയാഴ്ച ഡി വൈ എസ് പി ദേവരാജ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മാന്തല്‍വല ഉപയോഗിക്കാന്‍ പാടില്ലെന്ന് ധാരണയായിരുന്നു. എന്നാല്‍ ശനിയാഴ്ച വൈകുന്നരേം മാന്തല്‍വല ഉപയോഗിക്കുന്നവരെ വള്ളം അടുപ്പിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് വീണ്ടും സംഘര്‍ഷാവസ്ഥയുണ്ടാവുകയായിരുന്നു.












Click it and Unblock the Notifications