Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലത്തെ അക്രമം: 37 പേര്‍ അറസ്റില്‍

കൊല്ലം: കൊല്ലം കടപ്പുറത്തുണ്ടായ അക്രമസംഭവങ്ങളോടനുബന്ധിച്ച് 37 പേരെ അറസ്റ് ചെയ്തതായി കൊല്ലം ജില്ലാ കളക്ടര്‍ അറിയിച്ചു.

തീരപ്രദേശങ്ങളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജൂലായ് 22 തിങ്കളാഴ്ചയും സംഘര്‍ഷത്തിന് അയവ് വന്നിട്ടില്ല.

തിങ്കളാഴ്ച രാവിലെ പൊലീസ് സംഘം സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പ്രദേശങ്ങളിലെ വീടുകളില്‍ തിരച്ചില്‍ നടത്തി. ഇവിടെ ചിലയിടങ്ങളില്‍ നിന്ന് നാട്ടുകാര്‍ ഒഴിഞ്ഞുപോക്ക് തുടങ്ങിയിട്ടുണ്ട്.

അമ്പത് ലക്ഷം രൂപയുടെ നഷ്ടമാണ് തങ്ങള്‍ക്കുണ്ടായിട്ടുള്ളതെന്ന് ജോനകപ്പറമ്പിലെ മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. നൂറോളം വള്ളങ്ങളാണ് അക്രമികള്‍ തീവെച്ച് നശിപ്പിച്ചത്.

അക്രമത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് സഹായം നല്‍കുന്നതിനെ കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് കളക്ടര്‍ പറഞ്ഞു.

ഫിഷറീസ് മന്ത്രി കെ. വി. തോമസും തൊഴില്‍ മന്ത്രി ബാബു ദിവാകരനും കൊല്ലത്ത് സമാധാന ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ധനമന്ത്രി കെ. ശങ്കരനാരായണന്‍ നിയമസഭയെ അറിയിച്ചു. കൊല്ലത്ത് പൊലീസ് സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇവിടെ മുമ്പും സംഘര്‍ഷമുണ്ടായിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+