കൊല്ലം : തീരപ്രദേശത്ത് നിരോധനാജ്ഞ
കൊല്ലം : ഒരാളുടെ മരണത്തിനിടയാക്കിയ മത്സ്യത്തൊഴിലാളി സംഘര്‍ഷത്തെ തുടര്‍ന്ന് ജില്ലയുടെ തീരപ്രദേശങ്ങളില്‍ കളക്ടര്‍ മൂന്നു ദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
കഴിഞ്ഞ രണ്ടു ദിവസമായി പളളിത്തോട്ടം, മുദാക്കര തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. 40 പേരെ മുന്‍കരുതലെന്ന നിലയില്‍ അറസ്റു ചെയ്തിട്ടുണ്ട്.
മാര്‍ത്താണ്ഡം, കുളച്ചല്‍, കന്യാകുമാരി, കുളച്ചല്‍ പ്രദേശങ്ങളിലെ മത്സത്തൊഴിലാളികള്‍ മുദാക്കരയില്‍ വളളം അടുപ്പിക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. രണ്ടു തവണ പൊലീസ് റബര്‍ ബുളളറ്റ് ഉപയോഗിച്ച് വെടിവെച്ചിട്ടും കലാപം ശമിച്ചില്ല.












Click it and Unblock the Notifications