കുടുങ്ങിപ്പോയവര്‍ മസ്ക്കറ്റിലേയ്ക്ക് പറന്നു
തിരുവനന്തപുരം : എയര്‍ ഇന്ത്യയുടെ മസ്ക്കറ്റ് വിമാനത്തിന്റെ യന്ത്രത്തകരാറു മൂലം തിരുവനന്തപുരത്ത് കുടുങ്ങിയ യാത്രക്കാരെ മറ്റു വിമാനങ്ങളില്‍ യാത്രയാക്കി.
വിമാനം തകരാറായതിനെ തുടര്‍ന്ന് പകരം സംവിധാനം ഉണ്ടാക്കിയതായി എയര്‍ ഇന്ത്യാ വൃത്തങ്ങള്‍ അറിയിച്ചു. ആകെ 206 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അതില്‍ 30 പേര്‍ യാത്ര മാറ്റിവച്ചു. ബാക്കിയെല്ലാവരെയും കയറ്റി വിട്ടെന്ന് അവര്‍ അറിയിച്ചു.
ഒരു സംഘം മുംബെയിലേയ്ക്കും മറ്റൊരു സംഘം കൊച്ചിയിലേയ്ക്കും യാത്രയായി. അവിടെ നിന്നും അവര്‍ നേരിട്ടുളള വിമാനത്തില്‍ മസ്ക്കറ്റിലേയ്ക്ക് പോകും.
വെളളിയാഴ്ച വൈകുന്നേരം 3.05ന് പുറപ്പെടേണ്ട വിമാനമാണ് തകരാറ് മൂലം റദ്ദാക്കിയത്. ശനിയാഴ്ചയോടെ കുഴപ്പം തീര്‍ത്ത് യാത്ര പുറപ്പെടാന്‍ തയ്യാറായെങ്കിലും അപ്പോഴേയ്ക്കും മറ്റൊരു സാങ്കേതിക തകരാറു മുലം വിമാനം വീണ്ടും വഴിയിലായി.












Click it and Unblock the Notifications