മെഡിക്കല്‍ കോളജിലെ പീഡനം: ഡിഐജി അന്വേഷിക്കും
കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ യുവതി പീഡനത്തിരയായ സംഭവത്തെ കുറിച്ച്ഡി ഐ ജി ശേഖരന്‍ മിനിയോടന്‍ അന്വേഷിക്കുമെന്ന് വനിതാ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ എം. കമലം പറഞ്ഞു.
യുവതിയെ നേരില്‍ കണ്ട് ചോദിച്ചപ്പോള്‍ ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്നായിരുന്നു മറുപടി. എന്നാല്‍ യുവതി പീഡനത്തിരയായിട്ടുണ്ട്.
മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുന്ന പരുക്കേറ്റ സ്ത്രീകളെ കുളിപ്പിക്കാന്‍ പുരുഷന്മാരെ നിയോഗിക്കുന്നത് ഗുരുതരമായ കുറ്റമാണ്. ഏറെ കാലമായി ഇതാണ് പതിവെന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്.
പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവരാരായാലും കര്‍ശനമായ നടപടിയുണ്ടാവുമെന്ന് കമലം പറഞ്ഞു.












Click it and Unblock the Notifications