ദൂരപരിധി ലംഘിച്ച ഷാപ്പുകള്‍ക്ക് അനുമതി
തിരുവനന്തപുരം: ദൂരപരിധി ലംഘിച്ചു പ്രവര്‍ത്തിച്ചിരുന്ന അഞ്ഞൂറോളം കള്ള് ഷാപ്പുകള്‍ തുടര്‍ന്നു പ്രവര്‍ത്തിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കി.
ഇതുവരെ ഏറ്റെടുത്ത കള്ള് ഷാപ്പുകളില്‍ ഇരുന്നൂറെണ്ണം ദൂരപരിധി ലംഘിച്ചു പ്രവര്‍ത്തിച്ചുവന്നിരുന്നവയാണ്. പുതിയ കെട്ടിടം കണ്ടെത്തണമെന്ന വ്യവസ്ഥയിലാണ് ഈ കള്ള് ഷാപ്പുകള്‍ക്ക് ലൈസന്‍സ് നല്‍കിയിരുന്നത്. പുതിയ കെട്ടിടം കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് ഈ ഷാപ്പുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നില്ല. ഇതേ തുടര്‍ന്നാണ് പഴയ കെട്ടിടത്തില്‍ തന്നെ ഷാപ്പുകള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്.
ആരും ഏറ്റെടുത്തിട്ടില്ലാത്ത 911 ഷാപ്പുകളില്‍ മുന്നൂറെണ്ണം ദൂരപരിധി ലംഘിച്ച് പ്രവര്‍ത്തിച്ചിരുന്നവയാണ്. പുതിയ കെട്ടിടത്തില്‍ മാറാനാവില്ലെന്നതു കൊണ്ടാണ് ഈ ഷാപ്പുകള്‍ ആരു ഏറ്റെടുക്കാത്തതെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ ഇവ ഏറ്റെടുക്കുന്നവര്‍ക്കും പഴയ കെട്ടിടത്തില്‍ തന്നെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
സ്കൂളുകള്‍, ആരാധനാലയങ്ങള്‍, പട്ടിക വിഭാഗ കോളനി എന്നിവയില്‍ നിന്നും നാനൂറ് മീറ്റര്‍ അകലെ മാത്രമേ കള്ള് ഷാപ്പുകള്‍ പ്രവര്‍ത്തിക്കാവൂ എന്നാണ് നിലവിലുള്ള ദൂരപരിധി.












Click it and Unblock the Notifications