യൂണിഫോം : വിനയയുടെ ഹര്‍ജി തളളി
കൊച്ചി : വനിതാ പൊലീസിന് പ്രത്യേക യൂണിഫോം ഏര്‍പ്പെടുത്തിക്കൊണ്ട് ഡിജിപി പുറപ്പെടുവിച്ച സര്‍ക്കുലറിനെതിരെ കോണ്‍സ്റബിള്‍ വിനയ സമര്‍പ്പിച്ച പരാതി ഹൈക്കോടതി തളളി.
ഫെബ്രുവരി ഏഴിന് ഡിജിപി പുറപ്പെടുവിച്ച സര്‍ക്കുലര്‍ അനുസരിച്ച് വനിതാ കോണ്‍സ്റബിള്‍മാര്‍ കാക്കി ഷര്‍ട്ടും ഫുള്‍ സ്ലീവ് ഷര്‍ട്ടും ധരിക്കണം. ഇന്‍ഷര്‍ട്ട് ചെയ്യേണ്ട എന്നും ഡിജിപിയുടെ സര്‍ക്കുലറില്‍ പറയുന്നു.
ഇതിനെ പക്ഷപാതപരം എന്നാക്ഷേപിച്ചാണ് വിനയ കോടതിയെ സമീപിച്ചത്. പുരുഷ വനിതാ കോണ്‍സ്റബിള്‍മാര്‍ക്ക് പ്രത്യേക യൂണിഫോം എന്നത് വിവേചനപരമാണെന്നും വിനയ പരാതിപ്പെട്ടു.
എന്നാല്‍ വിനയയുടെ പരാതി അപക്വമാണെന്ന് ഹര്‍ജി പരിഗണിച്ച ജസ്റിസ് ബാലകൃഷ്ണന്‍ നായര്‍ അഭിപ്രായപ്പെട്ടു. പരാതിക്കാരി സര്‍ക്കുലര്‍ അനുസരിക്കാത്തതിന് ശിക്ഷിക്കപ്പെടുമ്പോള്‍ മാത്രമേ പരാതിയ്ക്ക് പ്രസക്തിയുളളൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications