മാരുതി 800ന് വന്‍ വിലക്കുറവ്
ദില്ലി : മാരുതി 800 ന് 15,000 മുതല്‍ 18,000 രൂപ വരെ വില കുറയ്ക്കാന്‍ കമ്പനി തീരുമാനിച്ചു. ചൊവാഴ്ച മുതല്‍ വിലക്കുറവ് നിലവില്‍ വരും.
സ്റാന്‍ഡേര്‍ഡ് 800 യുറോ - ഒന്നിന് ദില്ലി ഷോറുമില്‍ 2,06,619 രൂപയില്‍ നിന്നും 1,88, 619 ആയി കുറയും. 18,000 രൂപയുടെ കുറവ്. സ്റാന്‍ഡേര്‍ഡ് യുറോ - രണ്ടിന് 2,21,419 രൂപയില്‍ നിന്നും 2,06,419 രൂപയായി കുറയും. 15,000 രൂപയുടെ കുറവ്.
മാരുതി ഡീലക്സ് യുറോ രണ്ടിന്റെ പുതിയ വില 2,06,419 ആണ്. നേരത്തെ 2,21,419 രൂപയായിരുന്നു. രാജ്യത്തെ ഏറ്റവും കൂടുതല്‍ വില്‍പനയുണ്ടായിരുന്ന മാരുതി മോഡലിന്റെ വില്‍പന കഴിഞ്ഞ ഏപ്രില്‍ - ജൂണില്‍ വന്‍തോതില്‍ ഇടിഞ്ഞതാണ് ഇങ്ങനെയൊരു വിലക്കുറവിന് കമ്പനിയെ പ്രേരിപ്പിച്ചത്.
കമ്പനിയുടെ നട്ടെല്ലായ മാരുതി 800 മോഡലിന്റെ വില്‍പനയില്‍ 28.2 ശതമാനത്തിന്റെ കുറവാണുണ്ടായത്. മാരുതിയുടെ ആകെ വില്‍പനയും 20.2 ശതമാനം ഇടിഞ്ഞിട്ടുണ്ട്. മറ്റു മോഡലുകള്‍ക്കും ഭാവിയില്‍ വില കുറയുമോ എന്ന് വ്യക്തമാക്കാന്‍ കമ്പനി അധികൃതര്‍ വിസമ്മതിച്ചു.












Click it and Unblock the Notifications