കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുപ്രിം കോടതിയില്‍ ഉടന്‍ ഇ- കോടതി

  • By Staff
Google Oneindia Malayalam News

ദില്ലി : സുപ്രിം കോടതിയില്‍ രണ്ട് ഇ- കോടതികള്‍ ഉടന്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍.

നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്ററാണ് ഇ- കോടതികള്‍ക്കു വേണ്ട സോഫ്റ്റ്വെയറും ഹാര്‍ഡ്വെയറും രൂപപ്പെടുത്തുന്നത്. ആദ്യഘട്ടത്തിന് 4.6 കോടി രൂപ ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നതായി ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി.

ആദ്യ ഘട്ടത്തില്‍ തന്നെ രണ്ട് ഇലക്ടോണിക് കോടതി മുറികള്‍ സ്ഥാപിക്കും. അഡീഷണല്‍ ഇ- കോടതികളുടെ സ്ഥാപനമടക്കം രണ്ടാം ഘട്ടത്തില്‍ നടപ്പാക്കാനാണ് പദ്ധതിയില്‍ ലക്ഷ്യമിടുന്നത്. ഒന്നാം ഘട്ടം പൂര്‍ത്തിയായി ആറു മാസത്തിനകം രണ്ടാം ഘട്ടവും പൂര്‍ത്തിയാകുമെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

മുന്‍ ചീഫ് ജസ്റിസ് ഡോ. എ. എസ് ആനന്ദിന്റെ നിര്‍ദ്ദേശപ്രകാരമാണ് സുപ്രിം കോടതിയിലെ കമ്പ്യൂട്ടര്‍ സൗകര്യങ്ങള്‍ ആധുനീകരിക്കുന്നത്. പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് നാഷണല്‍ ഇന്‍ഫോമാറ്റിക്സ് സെന്ററിനെ ചുമതലപ്പെടുത്തിയത് ജസ്റിസ് ആനന്ദാണ്.

സുപ്രിം കോടതിയില്‍ ഇ കോടതികള്‍ സ്ഥാപിക്കുമെന്ന് ഇപ്പോഴത്തെ ചീഫ് ജസ്റിസ് ബി. എന്‍. കൃപാലും കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X