Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുജറാത്ത്: രാഷ്ട്രപതി ഭരണം വേണമെന്ന്

ദില്ലി: ഗുജറാത്തില്‍ ഉടന്‍ രാഷ്ട്രപതി ഏര്‍പ്പെടുത്തണമെന്ന് പ്രതിപക്ഷം ഒന്നടങ്കം ലോക്സഭയില്‍ ആവശ്യപ്പെട്ടു. സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പ് നടത്താനുള്ള ഏക പോംവഴി ഇത് മാത്രമാണെന്നും പ്രതിപക്ഷം ജൂലായ് 23 ചൊവാഴ്ച ലോക്സഭയില്‍ അഭിപ്രായപ്പെട്ടു.

ഗുജറാത്ത് സര്‍ക്കാരിന് അഞ്ചുവര്‍ഷം തികയുന്ന മാര്‍ച്ച് 2003ല്‍ ഇവിടെ തിരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. നരേന്ദ്ര മോഡി സര്‍ക്കാര്‍ അവിടെ ഒരു പ്രത്യേക സമുദായത്തെ തിരഞ്ഞുപിടിച്ച് കൊല്ലുക വഴി നാശോന്മുഖമാക്കി. സംസ്ഥാന ഭരണകൂടം ഒന്നടങ്കം കൊലയിലും കൊള്ളയിലും ബലാത്സംഗത്തിലും ഏര്‍പ്പെട്ടു. മോഡിയുടെ കീഴില്‍ എങ്ങിനെ സ്വതന്ത്രമായ തിരഞ്ഞെടുപ്പ് പ്രതീക്ഷിക്കാന്‍ കഴിയും? - സിപിഎം അംഗം ബാസുദേബ് ആചാര്യ ചോദിച്ചു.

അക്രമത്തിനിരയായവര്‍ക്കുള്ള സഹായം, പുനരധിവാസം എന്നീ നടപടികളെക്കുറിച്ച് 193ാം വകുപ്പ് പ്രകാരം ചര്‍ച്ച ചെയ്യണമെന്നും ബാസുദേബ് ആചാര്യ ആവശ്യപ്പെട്ടു. കശ്മീരിലും സ്വതന്ത്രമായ തിരഞ്ഞെടുപ്പ് നടക്കാന്‍ ഗവര്‍ണ്ണര്‍ ഭരണം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യസഭയിലും ഇതേ പ്രതിപക്ഷം ഇതേ ആവശ്യമുന്നയിച്ചു. രാജിവച്ച മോഡിയെ കെയര്‍ടേക്കറായി തുടരാന്‍ അനുവദിച്ച ഗുജറാത്ത് ഗവര്‍ണ്ണറുടെ നടപടി നീതിക്കു നിരക്കുന്നതല്ലെന്ന് കോണ്‍ഗ്രസ് നേതാവ് പ്രണബ് കുമാര്‍ മുഖര്‍ജി പറഞ്ഞു. ഗുജറാത്തില്‍ ഭരണഘടനയുടെ 355ാം വകുപ്പുപ്രകാരം കേന്ദ്രം ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തിങ്കളാഴ്ച ഇതേ ആവശ്യമുന്നയിച്ച് പ്രതിപക്ഷം ഇരുസഭകളും സ്തംഭിപ്പിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+