Get Updates
Get notified of breaking news, exclusive insights, and must-see stories!

ജീവനൊടുക്കാന്‍ ശ്രമിച്ച നടി ആസന്ന നിലയില്‍

ഹൈദരാബാദ് : ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് തെലുങ്കു നടി കജാലയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അമിതമായി ഉറക്ക ഗുളിക കഴിച്ച് അവശനിലയിലായ കജാലയെ ഹൈദരാബാദിലെ നിജാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗത്തില്‍ നിന്നും ഇപ്പോള്‍ ജനറല്‍ വാര്‍ഡിലേയ്ക്ക് മാറ്റിയിട്ടുണ്ട്.

ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചു വരുന്ന ഏഴിമല എന്ന തമിഴ് ചിത്രത്തിലെ മൂന്നു നായികമാരില്‍ ഒരാളുടെ വേഷം ചെയ്തത് കജാലയാണ്.

പ്രമുഖ തെലുങ്കു നടന്‍ ഉദയ കിരണുമായുളള പ്രണയ ബന്ധം തകര്‍ന്നതാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്നറിയുന്നു. ഗജകോവാലിനി എന്ന ചിത്രത്തില്‍ ഇവര്‍ പ്രണയ ജോടികളായി അഭിനയിച്ചിരുന്നു. പൊലീസ് കേസ് രജിസ്റര്‍ ചെയ്തിട്ടുണ്ട്.

പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് യുവനടികള്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന സംഭവം തമിഴ് - തെലുങ്ക് സിനിമാ ലോകത്ത് വ്യാപകമാവുകയാണ്. അടുത്തിടെ ആത്മഹത്യ ചെയ്ത പ്രത്യുഷയും മോണലും സിനിമാലോകത്തിനേല്‍പ്പിച്ച ഞെട്ടലില്‍ മാറും മുമ്പെയാണ് കജാലയുടെ ആത്മഹത്യാ ശ്രമം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+