Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഷ്ട്രീയക്കൊലകള്‍ കുറഞ്ഞു: ആന്റണി

തിരുവനന്തപുരം: കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ കുറഞ്ഞതായി മുഖ്യമന്ത്രി എ.കെ. ആന്റണി. മന്ത്രിസഭായോഗതീരുമാനങ്ങള്‍ അറിയിക്കുന്നതിനിടയില്‍ ഒരു ചോദ്യത്തിനുത്തരമായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ രാഷ്ട്രീയക്കൊലപാതകങ്ങള്‍ ഗണ്യമായി കുറഞ്ഞു. ഇത് ഈ സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമാണ്.

അതേ സമയം സംസ്ഥാനത്ത് ഗുണ്ടാസംഘങ്ങളുടെ വളര്‍ച്ചയെ ഗൗരവമായി കാണുന്നുണ്ട്. മുംബൈയിലും വടക്കേയിന്ത്യയിലുമൊക്കെ നിലനില്ക്കുന്ന പ്രവണതകള്‍ കേരളത്തിലേക്കും കടന്നുവരികയാണ്. ഇതിനെ തടയാനാണ് പൊലീസിന്റെ ആധുനികവല്ക്കരണമുള്‍പ്പെടെയുള്ള നടപടികള്‍. - മുഖ്യമന്ത്രി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+