കേരളത്തില്‍ 325 അനധികൃത പൗരന്മാര്‍
തിരുവനന്തപുരം: കേരളത്തില്‍ 325 വിദേശപൗരന്മാര്‍ വേണ്ടത്ര രേഖകളില്ലാതെ താമസിക്കുന്നതായി മുഖ്യമന്ത്രി എ.കെ. ആന്റണി. ജൂലായ് 23 ചൊവാഴ്ച നിമയസഭയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇതില്‍ 276 പേര്‍ പാകിസ്ഥാന്‍ പൗരന്മാരാണ്. അനധികൃതമായി താമസിക്കുന്ന വിദേശ പൗരന്മാര്‍ ഏറ്റവും കൂടുതല്‍ കണ്ണൂര്‍ ജില്ലയിലാണ്. 161 പേര്‍. തൊട്ടുതാഴെ മലപ്പുറം ജില്ലയാണ്. ഇവിടെ 104 പേര്‍ അനധികൃതമായി താമസിച്ചുവരുന്നുണ്ട്.
കോഴിക്കോട് 17 പേരും പാലക്കാട് 13 പേരും കഴിയുന്നു. ഇവരില്‍ ഒരു വര്‍ഷം മുതല്‍ 33 വര്‍ഷം വരെ ഇവിടെ കഴിയുന്നവരുണ്ട്. ഇവരുടെ നീക്കങ്ങള്‍ പൊലീസ് സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications