ജ്വല്ലറി ഉടമയുടെ മരണം സിബിഐയ്ക്ക്
കൊച്ചി: പള്ളുരുത്തിയിലെ ജ്വല്ലറിയുടമ എ.പി. ഉമേഷിന്റെ കൊലപാതകം അന്വേഷിക്കാന്‍ ഹൈക്കോടതി സിബിഐയോട് ആവശ്യപ്പെട്ടു. 1996 ഡിസംബര്‍ 13നാണ് ഉമേഷ് കൊല്ലപ്പെട്ടത്.
ഉമേഷിന്റെ ഭാര്യ പി.എന്‍. ഓമന നല്കിയ പരാതിയിലാണ് ജസ്റിസ് ജി. ശശിധരന്‍ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഉമേഷ് കടയിലുണ്ടായിരുന്ന ദിവസം രാവിലെ അജ്ഞാതനായ ഒരാള്‍ കടയില്‍ കയറിവന്ന് ഉമേഷിനെ കത്തികൊണ്ട് കുത്തിമുറിവേല്പിക്കുകയായിരുന്നു. രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഉമേഷിനെ സുഹൃത്താണ് ആശുപത്രിയിലാക്കിയത്.
കേസില്‍ ആദ്യം ലോക്കല്‍ പൊലീസ് അന്വേഷണം നടത്തി. പിന്നീട് കേസന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. എന്നാല്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ പുരോഗതിയില്‍ പ്രതീക്ഷയില്ലാത്തതിനാല്‍ കേസന്വേഷണം സിബിഐയ്ക്ക് നല്കണമെന്ന് ആവശ്യപ്പെട്ട് ഉമേഷിന്റെ ഭാര്യ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.












Click it and Unblock the Notifications