Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശ കോണ്‍സുലേറ്റുകള്‍ വേണമെന്ന് മന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് വിദേശ രാജ്യങ്ങളുടെ കോണ്‍സുലേറ്റുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തിപ്പെടുന്നു.

അടുത്ത ദില്ലി സന്ദര്‍ശനത്തില്‍ ഇക്കാര്യം വിദേശകാര്യ മന്ത്രി യശ്വന്ത് സിന്‍ഹയുടെ മുന്നില്‍ മുഖ്യമന്ത്രി അവതരിപ്പിക്കുമെന്ന് പ്രവാസി മന്ത്രി എം. എം. ഹസന്‍ അറിയിച്ചു.

കേരളത്തിന്റെ ദീര്‍ഘകാലമായുളള ആവശ്യമാണിത്. പ്രവാസി ജനസംഖ്യ ഏറ്റവും കൂടുതലുളള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ഇവിടെ വിദേശ കോണ്‍സുലേറ്റുകള്‍ സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്. നിലവിലുളള നിയമമനുസരിച്ച് മെട്രോ നഗരങ്ങളില്‍ മാത്രമേ ഇവ അനുവദിക്കുകയുളളൂ. ഈ നിയമം മാറ്റാനും കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തും - ഹസന്‍ അറിയിച്ചു.

കേരളത്തില്‍ കോണ്‍സുലേറ്റ് തുറക്കാന്‍ ഒമാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അനുമതിയില്ലാത്തതാണ് പ്രശ്നം. ചില വിദേശ രാജ്യങ്ങളുടെ ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ തുറക്കുന്ന കാര്യവും പരിഗണനയിലാണ്. എന്നാല്‍ ഇതിനെല്ലാം നിലവിലുളള നിയമത്തില്‍ ഭേദഗതി ആവശ്യമാണെന്ന് ഹസന്‍ പറഞ്ഞു.

ഉപദേശക സമിതികള്‍ എന്ന നിലയില്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ ഉപയോഗപ്പെടും. എന്നാല്‍ വിസാ അപേക്ഷകളും മറ്റും കൈകാര്യം ചെയ്യാന്‍ ഇവയ്ക്ക് അധികാരമില്ലാത്തതിനാല്‍ പൂര്‍ണമായ അധികാരങ്ങളുളള കോണ്‍സുലേറ്റുകളാണ് നമുക്കാവശ്യമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തിന്റെ പ്രവാസി ജനസംഖ്യ 15 ലക്ഷമാണ്. ഏറ്റവും കൂടുതല്‍ സൗദി അറേബ്യയിലാണ് ( 5,20,000). ദുബായ് (1,53,000), ഒമാന്‍ (1,43,000), അബുദാബി (1,33,00), ഷാര്‍ജ (1,19,00), ബഹറിന്‍ (77,000), കുവൈറ്റ് (69,000), ഖത്തര്‍ (64,000) എന്നീ രാജ്യങ്ങള്‍ പിന്നിലുണ്ട്.

മധ്യകിഴക്കന്‍ രാജ്യങ്ങളുടെ കോണ്‍സുലേറ്റുകള്‍ മുംബൈയിലും ചെന്നൈയിലുമാണുളളത്. ഇവിടേയ്ക്കുളള യാത്രാച്ചെലവും ചേര്‍ത്ത് ഭീമമായ തുകയാണ് ട്രാവല്‍ ഏജന്റുമാര്‍ വിസയ്ക്ക് ഈടാക്കുന്നത്. കേരളത്തില്‍ ഒരു വിസ അംഗീകരിക്കല്‍ കേന്ദ്രമുണ്ടെങ്കില്‍ ചാര്‍ജ് ഗണ്യമായി കുറയും.

ഈ ലക്ഷ്യം നേടാന്‍ പരമാവധി സമ്മര്‍ദ്ദം കേന്ദ്ര സര്‍ക്കാരില്‍ ചെലുത്താനാണ് സര്‍ക്കാരിന്റെ ശ്രമം. കേരളത്തിന്റെ ആവശ്യം പരിഗണിക്കപ്പെടുമെന്നു തന്നെയാണ് കരുതുന്നത് ഹസന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+